സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ അടക്കം തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രി ചെന്നൈയിലേക്ക്... തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇന്നു നടക്കുന്ന ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഇന്നു നടക്കുന്ന ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനായി സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ അടക്കം തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക് .
തുടര്‍ന്ന് എറണാകുളത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും കണ്ണൂരിലെ വിവിധ ചടങ്ങുകളിലും പങ്കെടുത്ത ശേഷം പിണറായി വിജയന്‍, അടുത്ത മാസം എട്ടിനു മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയനും ചെന്നൈയിലേക്കു പോകുന്നത്.
മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലാത്ത സാഹചര്യത്തില്‍ ഈ ആഴ്ച പതിവു മന്ത്രിസഭായോഗവുമില്ല. അടുത്ത മാസം ഒന്‍പതിനു മാത്രമേ ഇനി മന്ത്രിസഭ ചേരുകയുള്ളു.
"
https://www.facebook.com/Malayalivartha






















