സംസ്ഥാനത്ത് ഇന്നു മുതല്‍ തീയേറ്ററുകളിലും ഹോട്ടലുകളിലും നൂറു ശതമാനം സീറ്റിംഗിലും ആളെ പ്രവേശിപ്പിക്കാം.... ബാറുകള്‍ക്കും ക്ലബുകള്‍ക്കും ഇത് ബാധകം... സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ യോഗങ്ങളും പരിശീലനങ്ങളും ഓഫ് ലൈനായി നടത്താനും അനുമതി

ഇന്നു മുതല്‍ തീയേറ്ററുകളിലും ഹോട്ടലുകളിലും നൂറു ശതമാനം സീറ്റിംഗിലും ആളെ പ്രവേശിപ്പിക്കാം. ബാറുകള്‍ക്കും ക്ലബുകള്‍ക്കും ഇത് ബാധകമാണ്. ചികിത്സയിലുള്ളവരുടെ എണ്ണം നിശ്ചയിച്ച് വിവിധ കാറ്റഗറികളായി തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചു.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് പുറത്തിറക്കി ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ യോഗങ്ങളും പരിശീലനങ്ങളും ഓഫ് ലൈനായി നടത്താനും അനുമതി നല്‍കി. അതേസമയം പൊതുസ്ഥലങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 25 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ 1500 പേരെ മാത്രമേ പങ്കെടുപ്പിക്കാവുന്നതെന്നും ഇത് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പാക്കണം.
എല്ലാ പരിപാടികളിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഉത്തരവ്.
https://www.facebook.com/Malayalivartha






















