പ്രാര്‍ത്ഥനയോടെ ഭക്തര്‍.... മഹാശിവരാത്രി നാളെ .... ശിവക്ഷേത്രങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... പരമേശ്വരനില്‍ ഭക്തര്‍ രാപകല്‍ മുഴുകുന്ന ശിവരാത്രി ആഘോഷങ്ങള്‍ നാളെ നടക്കും

പ്രാര്‍ത്ഥനയോടെ ഭക്തര്‍.... മഹാശിവരാത്രി നാളെ .... ശിവക്ഷേത്രങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... പരമേശ്വരനില്‍ ഭക്തര്‍ രാപകല്‍ മുഴുകുന്ന ശിവരാത്രി ആഘോഷങ്ങള്‍ നാളെ നടക്കും. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദര്‍ശിനാളിലാണ് മഹാശിവരാത്രി.
വ്രതം ആരംഭിക്കുന്നത് ഇന്ന് ഒരിക്കലോടെയാണ് . ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി 'ഓം നമശിവായ' ജപിച്ചു ഭസ്മധാരണം ചെയ്ത് ശിവക്ഷേത്ര ദര്‍ശനം നടത്തണം.
പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോകരക്ഷാര്‍ത്ഥം പരമേശ്വരന്‍ പാനം ചെയ്തു. വിഷം ഉളളില്‍ച്ചെല്ലാതിരിക്കാന്‍ പാര്‍വതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രി.
ശിവരാത്രി ദിനത്തില്‍ പൂര്‍ണ ഉപവാസം അനുഷ്ഠിക്കണം. അതിനു സാധിക്കാത്തവര്‍ക്ക് ക്ഷേത്രത്തില്‍ നിന്നുളള നേദ്യമോ കരിക്കിന്‍ വെള്ളമോ പഴമോ കഴിക്കാം.
വ്രതം നോറ്റ ഭക്തര്‍ ക്ഷേത്രങ്ങളില്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ച് ശിവഭജനം നടത്തണം. അന്നേദിവസം ശിവപ്രീതികരമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. അതില്‍ പ്രധാനമാണ് ദാനം. അന്നദാനമാണെങ്കില്‍ വളരെയേറെ ഉത്തമമാണ്. ഭഗവാന്റെ പ്രിയ വൃക്ഷമായ കൂവളം നനയ്ക്കുന്നതും ഭക്തിപൂര്‍വം പരിപാലിക്കുന്നതും ശിവപ്രീതികരമാണ്.
ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍, അര്‍ദ്ധയാമപൂജ, എഴുന്നെള്ളത്ത് എന്നിവ ഉണ്ടായിരിക്കും. കൂവളത്തില സമര്‍പ്പണം, പിന്‍വിളക്ക്, ജലധാര, മൃത്യുഞ്ജയ ഹോമം, പുഷ്പാഞ്ജലി, ഉമാമഹേശ്വര പൂജ എന്നിവയാണ് പ്രധാന വഴിപാടുകളായി നടത്തുന്നത്. ശിവരാത്രി കഴിഞ്ഞ് പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha






















