വീഴാതെ യുക്രെയ്ന്‍... വളരെ വേഗം യുക്രെയ്ന്‍ കീഴ്‌പ്പെടുത്താമെന്ന് വിചാരിച്ച റഷ്യന്‍ സേനയ്ക്ക് തെറ്റി; 4,300 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍; റഷ്യ, യുക്രെയ്ന്‍ ചര്‍ച്ചയില്‍ കണ്ണുംനട്ട് ലോകം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളിഡിമിര്‍ സെലെന്‍സ്‌കി

യുക്രെയ്ന്‍ പിടിക്കാന്‍ ചാടിപ്പുറപ്പെട്ട റഷ്യ ചെകുത്താനും കടലിലും ഇടയിലായതുപോലെയായി. വലിയ സൈനിക നാശമാണ് റഷ്യയ്ക്കുണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പുറത്ത് വരുമ്പോള്‍ റഷ്യ മറുപടി പറയേണ്ടി വരും. മൂന്നു ദിവസത്തെ പോരാട്ടത്തില്‍ റഷ്യന്‍ പടയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
4,300 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഉപ പ്രതിരോധമന്ത്രി ഹന്ന മല്‍യാര്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ ഇന്നലെ അവകാശപ്പെട്ടത്. മരണം സംബന്ധിച്ച വിവരങ്ങളൊന്നും റഷ്യന്‍ ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
റഷ്യ–യുക്രെയ്ന്‍ ചര്‍ച്ചയുടെ ഭാവി എന്താണെന്ന് ലോകം ഉറ്റ് നോക്കുകയാണ്. കഴിഞ്ഞ 24ന് ആക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് റഷ്യ ഉപാധികളില്ലാതെ ചര്‍ച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ വച്ചാണ് ചര്‍ച്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കെത്തി.
രാജ്യത്തെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളിഡിമിര്‍ സെലെന്‍സ്‌കി. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി സെലെന്‍സ്‌കി ഫോണില്‍ സംസാരിച്ചു
ബെലാറൂസ് തലസ്ഥാനമായ മിന്‍സ്‌കില്‍ വച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു റഷ്യന്‍ നിര്‍ദേശം. എന്നാല്‍, ബെലാറൂസ് നിഷ്പക്ഷ രാജ്യമല്ലാത്തതിനാല്‍ അവിടെ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ആദ്യം സെലെന്‍സ്‌കി പറഞ്ഞത്. തുര്‍ക്കിയിലോ അസര്‍ബൈജാനിലോ ചര്‍ച്ചയാകാമെന്നായിരുന്നു നിലപാട്.
ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെന്‍കോയുമായി ഫോണ്‍ സംഭാഷണം നടത്തിയതിനു പിന്നാലെ അദ്ദേഹം ബെലാറൂസ് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യന്‍ സേന ആക്രമണം തുടരുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചെടുത്തു. ഹര്‍കീവിലും കനത്ത പോരാട്ടം തുടരുന്നു. യുക്രെയ്‌നിന്റെ ചെറുത്തുനില്‍പ്പും ശക്തമാണ്. റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 240 യുക്രെയ്‌നുകാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍ അറിയിച്ചു. മരിച്ചതില്‍ 16 കുട്ടികളും ഉള്‍പ്പെടുന്നു. 4300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി. 200 പേരെ യുദ്ധതടവുകാരാക്കി.
അതേസമയം യുക്രെയ്‌നില്‍ റഷ്യയുടെ അധിനിവേശത്തെ അപലപിച്ച രാജ്യാന്തര ജൂഡോ ഫെഡറേഷന്‍ (ഐജെഎഫ്) ഓണററി പ്രസിഡന്റ് ആന്‍ഡ് അംബാസഡര്‍ സ്ഥാനത്തു നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനെ സസ്‌പെന്‍ഡ് ചെയ്തു. റഷ്യയുടെ ആക്രമണത്തെ 'യുദ്ധം' എന്നു വിശേഷിപ്പിക്കാനും ഫെഡറേഷന്‍ മടിച്ചില്ല. റഷ്യയിലെ കസാനില്‍ മേയ് 20–22ന് നടക്കേണ്ടിയിരുന്ന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റ് റദ്ദാക്കിയതായി ഐജെഎഫ് പ്രസിഡന്റ് മാരിയസ് വൈസര്‍ അറിയിച്ചു.
അതേസമയം ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. അതിര്‍ത്തിയിലെത്താന്‍ ബസുകളൊരുക്കി പോളണ്ടിലെ ഇന്ത്യന്‍ എംബസി മുന്നോട്ട് വന്നത് ഏറെ ആശ്വാസമായി. യുക്രെയ്‌നിലെ ഷെഅയ് മേഖലയില്‍നിന്ന് ഒരുക്കിയത് 10 ബസുകളാണ്. ഇന്നു മുതല്‍ സര്‍വീസ് തുടങ്ങുമെന്നും എംബസി അറിയിച്ചു. യുക്രെയ്‌നിലെ ഇന്ത്യക്കാരുമായി ഇന്ന് രണ്ടുവിമാനങ്ങള്‍ നാട്ടിലെത്തും. ബുക്കാറെസ്റ്റില്‍ നിന്നും ബുഡാപെസ്റ്റില്‍ നിന്നുമാണ് വിമാനങ്ങള്‍.
"
https://www.facebook.com/Malayalivartha






















