മന്ത്രിമാരുടെ സ്റ്റാഫിന് അനധികൃതമായി നല്‍കുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണറെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു... ഇപ്പോള്‍ ചീഫ് സെക്രട്ടറി... ചീഫ് സെക്രട്ടറിയുടെ മറുപടി പഠിച്ച ശേഷം ഗവര്‍ണര്‍ തുടര്‍ തീരുമാനത്തിലേക്കു കടക്കും, ചീഫ് സെക്രട്ടറിയുടെ മറുപടി തിങ്കളാഴ്ച ഗവര്‍ണര്‍ പരിശോധിക്കും

മന്ത്രിമാരുടെ സ്റ്റാഫിന് അനധികൃതമായി നല്‍കുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട ഗവര്‍ണറെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു.ഇക്കുറി സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി നല്‍കിയ കത്തിലാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളുള്ളതെന്ന് മനസിലാക്കുന്നു.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തുറന്ന പോരിനിടയാക്കിയ വിഷയമാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍. കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി ഗവര്‍ണര്‍ക്കു മറുപടി നല്‍കിയത്. ചീഫ് സെക്രട്ടറിയുടെ മറുപടി പഠിച്ച ശേഷം ഗവര്‍ണര്‍ തുടര്‍ തീരുമാനത്തിലേക്കു കടക്കും. ചീഫ് സെക്രട്ടറിയുടെ മറുപടി തിങ്കളാഴ്ച ഗവര്‍ണര്‍ പരിശോധിക്കും.
ചട്ട വിരുദ്ധമായാണു പേഴ്‌സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നതെന്നു ഗവര്‍ണര്‍ക്കു ബോധ്യപ്പെട്ടാല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു മുഖ്യമന്ത്രിക്കു കത്തു നല്‍കും. രണ്ടു വര്‍ഷം ജോലി ചെയ്ത പേഴ്‌സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ഗവര്‍ണര്‍ തുറന്നടിച്ചു., ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറിയോടു തേടിയിരുന്നു.
രണ്ടു വര്‍ഷം സര്‍വീസ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ കത്തിലുള്ളതെന്നറിയുന്നു.എന്നാല്‍ നിരവധിയാളുകളെ രണ്ടര വര്‍ഷത്തേക്ക് നിയമിക്കാറുണ്ട്.ഇടതു മുന്നണി മാത്രമല്ല വലതുമുന്നണിയും ഇങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. രണ്ടു വര്‍ഷത്തേക്ക് നടത്തുന്ന നിയമനങ്ങള്‍ കുറവാണ്. ഈ സാങ്കേതികതയിലാണ് സര്‍ക്കാര്‍ കടിച്ചു തൂങ്ങുന്നത്. രണ്ടര വര്‍ഷത്തേക്ക് നിയമനം നടത്തിയാല്‍ പെന്‍ഷന്‍ നല്‍കാന്‍ സാധിക്കും.
പെന്‍ഷന്‍ നല്‍കുന്നതിനുള്ള വ്യവസ്ഥകളും പെന്‍ഷന്‍ വാങ്ങുന്നവരുടെ വിശദാംശങ്ങളും മറ്റുമാണ് ഗവര്‍ണര്‍ക്കു സര്‍ക്കാര്‍ കൈമാറിയത്. മൂന്നു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള എത്രപേര്‍ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നതു സംബന്ധിച്ച വിവരങ്ങളും ഗവര്‍ണര്‍ തേടിയിരുന്നു.
മിനിമം കാലം മാത്രം ജോലി നോക്കിയ ശേഷം രാഷ്ട്രീയ പ്രവര്‍ത്തകരായ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കു ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നു പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ നിലപാട് പൊതു സമൂഹത്തില്‍ സജീവ ചര്‍ച്ചാ വിഷയമായി മാറിയതില്‍ ഗവര്‍ണര്‍സന്തോഷിക്കുന്നുണ്ട്. എന്നാല്‍ മുന്‍ രാഷ്ട്രീയക്കാരനായ ഗവര്‍ണര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ എന്താണ് യോഗ്യതയെന്ന് ചോദിക്കുന്നവരും നിരവധിയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത ഇത്തരം ആനുകൂല്യം തുടരാന്‍ പാടില്ലെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചാല്‍ അതു സര്‍ക്കാരിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. എന്നാല്‍, പേഴ്‌സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നതു ചട്ട വിരുദ്ധമല്ലെന്ന സമീപനമാണു സര്‍ക്കാരിനുള്ളത്.
ക്രമവിരുദ്ധമായി ആരെങ്കിലും പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. കാരണം സര്‍ക്കാരിന്റെ കണ്ണില്‍ ആരും ക്രമവിരുദ്ധമായി പെന്‍ഷന്‍ വാങ്ങുന്നില്ല.
ചട്ടപ്രകാരം നല്‍കുന്ന പെന്‍ഷന്‍ വിതരണം നിലനിര്‍ത്തുന്നതിനായി മന്ത്രിസഭയില്‍ കൊണ്ടു വന്നു തള്ളുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഗവര്‍ണര്‍ ഇത്തരം ഒരു ആവശ്യം സര്‍ക്കാരിന് മുന്നില്‍ വച്ചാല്‍ സര്‍ക്കാര്‍ അത് മന്ത്രിസഭാ യോഗത്തിന് കൈമാറും. മന്ത്രിസഭാ യോഗത്തിന് ഗവര്‍ണറുടെ അഭിപ്രായം തള്ളാനുള്ള എല്ലാ അവകാശവുമുണ്ട്.
പെന്‍ഷന്‍ വിഷയം കത്തിക്കാനുള്ള ഗവര്‍ണറുടെ ശ്രമങ്ങള്‍ വിലപ്പോവില്ല. കാരണം ഗവര്‍ണറുടെ നടപടിയില്‍ രാഷ്ട്രീയം കാണുന്നവരാണ് കൂടുതല്‍ ആളുകളും. ഗവര്‍ണര്‍ ക്രമവിരുദ്ധമായി കാര്യങ്ങളില്‍ ഇടപെടുന്നു എന്ന് കരുതുന്നവരും കേരളത്തില്‍ ഏറെയാണ്.
"
https://www.facebook.com/Malayalivartha






















