മദ്യപിച്ചെത്തിയ ശേഷം സ്ഥിരമായി ഉപദ്രവം... പണം കണ്ടെത്തുന്നതിന് ട്രാഫിക് സിഗ്നലുകളിൽ ഭിക്ഷാടനം നടത്താനും അമ്മയെ നിർബന്ധിച്ചു; മദ്യപിക്കാൻ പണം നൽകാത്തതിനാൽ അമ്മയെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു.. നടുക്കം വിട്ടുമാറാതെ നാട്ടുകാർ

വളരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബംഗളൂരുവിൽ മദ്യപിക്കാൻ പണം നൽകിയില്ലെയെന്ന കാരണത്താൽ മകൻ അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. റായ്ച്ചൂർ സ്വദേശിനി യമുനമ്മ (70) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അംബരീഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.
റായ്ച്ചൂർ സ്വദേശിയായ യമുനമ്മ ബംഗുളൂരുവിലെ മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ താമസക്കാരികൂടിയാണ്. സ്ഥിരമായി മദ്യപിച്ചെത്തുന്ന അംബരീഷ് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടപ്പോൾ യമുനമ്മ നൽകിയില്ല. മറ്റൊരാവശ്യത്തിന് മാറ്റി വച്ചിരിക്കുന്ന പണമാണെന്നും പറഞ്ഞതോടെ തർക്കം മൂർച്ഛിചിച്ചു.
ഏറെനേരം ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രകോപിതനായ അംബരീഷ് അമ്മയെ വീടിന് പുറകിലേക്ക് തള്ളിയിടുകയും സമീപത്തുകിടന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. സമീപവാസികൾ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
മൂന്നു വർഷം മുമ്പാണ് യമുനമ്മയും മകനും ബംഗുളൂരുവിൽ എത്തിയത്. അംബരീഷ് അമ്മയെ മദ്യപിച്ചെത്തി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. പണം കണ്ടെത്തുന്നതിന് ട്രാഫിക് സിഗ്നലുകളിൽ ഭിക്ഷാടനം നടത്താനും ഇയാൾ അമ്മയെ നിർബന്ധിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















