മന്ത്രിമാരുടെ ജീവനക്കാരുടെ പെന്‍ഷന്‍ വിവാദമായി തുടരുമ്പോള്‍ മന്ത്രി എം വി ഗോവിന്ദന്റെ പബ്‌ളിസിറ്റിക്ക് പൊതു ഭരണ വകുപ്പ് പണം അനുവദിച്ചതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

പബ്‌ളിസിറ്റി വര്‍ധിപ്പിക്കാനുള്ള തദ്ദേശമന്ത്രിയുടെ നീക്കങ്ങള്‍ക്ക് വിലങ്ങ് വീഴുമെന്ന് കേള്‍ക്കുന്നു. മന്ത്രിമാരുടെ ജീവനക്കാരുടെ പെന്‍ഷന്‍ വിവാദമായി തുടരുമ്പോള്‍ മന്ത്രി എം വി ഗോവിന്ദന്റെ പബ്‌ളിസിറ്റിക്ക് പൊതു ഭരണ വകുപ്പ് പണം അനുവദിച്ചതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ട്.
നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കാന്‍ എക്‌സൈസ്-തദ്ദേശ മന്ത്രി എം.വി.ഗോവിന്ദന്റെ ഓഫീസില്‍ നവമാധ്യമസംഘത്തിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 1,70,000 രൂപ പൊതുഭരണ വകുപ്പ് അനുവദിച്ചതാണ് വിവാദമായത്.തുക അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അനുമതി ചോദിച്ചിരുന്നില്ല.
മുതിര്‍ന്ന മന്ത്രിക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തിനാലാണ് നവമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകാനുള്ള തീരുമാനം. മന്ത്രിക്ക് പബ്‌ളിക് റിലേഷന്‍സ് വിഭാഗം ഉണ്ടെങ്കിലും അതുകൊണ്ടു വേണ്ടത്ര ഗുണം ലഭിക്കുന്നില്ലെന്നാണ് മന്ത്രി കരുതുന്നത്.
ലക്ഷങ്ങള്‍ ചെലവാക്കിയാണ് മുഖ്യമന്ത്രിയുടെ നവമാധ്യമ പ്രചാരണം നടത്തുന്നത്. മുഖ്യമന്ത്രി കഴിഞ്ഞാല്‍ നവ മാധ്യമത്തില്‍ സജീവം മന്ത്രി മുഹമ്മദ് റിയാസാണ്.. മന്ത്രി റിയാസിനെ കണ്ടാണ് മന്ത്രി ഗോവിന്ദനും രംഗത്തിറങ്ങിയത്.മുഖ്യമന്ത്രിയുടെ നവ മാധ്യമ ഇടപെടലിനായി ഒരു സംവിധാനം തന്നെ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇതേ സംവിധാനം തന്നെ തനിക്കും വേണമെന്നാണ് എം വി ഗോവിന്ദനും ആഗ്രഹിക്കുന്നത്. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
എക്‌സൈസ്-തദ്ദേശ സ്വയംഭരണ തുടങ്ങി രണ്ടു പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും മന്ത്രിക്ക് വേണ്ടത്ര പബ്ലിസിറ്റി കിട്ടുന്നില്ലെന്നാണ് ഓഫീസിന്റെ വിലയിരുത്തല്‍. അതാണ് പുതിയ നീക്കത്തിന് കാരണം.
നവമാധ്യമ ഇടപെടലിനായി മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് കുറച്ചു പേരെ നിയോഗിച്ചിരുന്നു. എന്നിട്ടും വകുപ്പിന്റെ പ്രചാരണം പോരെന്നാണ് വിലയിരുത്തല്‍ ഇതേ തുടര്‍ന്നാണ് നവമാധ്യമ സംഘത്തിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മന്ത്രി പൊതുഭാരണവകുപ്പിനോട് ആവശ്യപ്പെട്ടത്. പ്രത്യേക മുറി തന്നെ തയ്യാറാക്കുകയാണ്. എ.സിയും ഇലക്ട്രിക്കല്‍ പോര്‍ട്ടലുകളും വാങ്ങാനാണ് 1,75,000രൂപ അനുവദിച്ചിരിക്കുന്നത്. സ്റ്റാഫിലുള്ള 23 പേരില്‍ മൂന്നു പേരെ സമൂഹമാധ്യമ ഇടപെടലിനായാണ് ചുമതലപ്പെടുത്തിയത്. എന്നാല്‍ മൂന്നു പേരെ കൊണ്ട് ഇത് സാധിക്കില്ലെന്നാണ് മന്ത്രി കരുതുന്നത്.
സിഡിറ്റ് വഴി കൂടുതല്‍ ജീവനക്കാരെ മന്ത്രിയുെടെ ഓഫീസിലേക്ക് നവമാധ്യ സെല്ലിലേക്കോ നിയമിക്കുമോയെന്നാണ് മനസിലാക്കുന്നത്. ജീവനക്കാരെ നേരിട്ട് നിയമിക്കാനും സാധ്യതയുണ്ട്.
പാര്‍ട്ടിക്കായി നവമാധ്യമങ്ങളില്‍ ഇടപെട്ട് കുറച്ചുകൂടി പരിചയം ഉള്ളവരെയും കൊണ്ട് വരാനും നീക്കമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം അടുത്തു, കൂടാതെ മദ്യ നയമവും വരുന്നു. മന്ത്രിക്ക് കൂടുതല്‍ പിന്തുണയും, ആക്ഷേപങ്ങള്‍ക്ക് പ്രതിരോധവും തീക്കാനാണ് എല്ലാ സജീകരണങ്ങളോടും കൂടിയുള്ള സംവിധാനങ്ങള്‍ വരുന്നത്.
മന്ത്രിമാരുടെ പേഴ്‌സസണ്‍ സ്റ്റാഫുകളുടെ പെന്‍ഷനില്‍ ഗവര്‍ണര്‍ ഇടപെടല്‍ നടത്തിയതിന് പിന്നാലെ മുന്‍സിപ്പില്‍ ചെയര്‍മാന്‍മാര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കിയതും തദ്ദേശ മന്ത്രിമായായിരുന്നു. സര്‍ക്കാരിന് ലക്ഷങ്ങള്‍ ബാധ്യതവരുന്ന പുതിയ തീരുമാനത്തിന് പിന്നാലെയാണ് ലക്ഷങ്ങള്‍ ചെലവാക്കിയുള്ള നവമാധ്യമ സെല്ലും. സ്വന്തം പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കാതിരുന്നാല്‍ ജീവനകാര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ടി വരില്ല. ഗവര്‍ണറുണ്ടാക്കിയ വിവാദങ്ങളുടെ പേരില്‍ പുതിയ നീക്കങ്ങളില്‍ നിന്നും പിന്‍മാറാന്‍ മന്ത്രി തയ്യാറല്ലെന്നാണ് കേള്‍ക്കുന്നത്.
https://www.facebook.com/Malayalivartha























