ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവ് തീകൊളുത്തി മരിച്ചനിലയിൽ... മൃതദേഹത്തിനരികിൽ കണ്ടെത്തിയത് വെള്ള സ്കൂട്ടർ! കുറ്റിയാടി പക്രംതളം ചുരത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് 28ക്കാരനായ ഉല്ലാസിനെ.. പോലീസ് അന്വേഷണം ആരംഭിച്ചു...

വളരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളൂര്‍ സ്വദേശിയും ഉല്ലാസ് ബാര്‍ ഉടമയുമായ ഗണേഷന്റെ മകന്‍ അജയ് ഉല്ലാസി(28)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടില്‍പാലം സി.ഐ. ജേക്കബ്, എസ്.ഐ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. വടകരയില്‍നിന്നെത്തിയ ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മരിച്ച അജയ് ഉല്ലാസ് അവിവാഹിതനാണ്.
യുവാവിന്റെ സ്‌കൂട്ടറും സമീപത്തുണ്ടായിരുന്നു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറും കൈയിലെ മോതിരവും കണ്ടാണ് മരിച്ചത് ഉല്ലാസ് ആണെന്ന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തിരിച്ചറിഞ്ഞത്. ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവ് തീകൊളുത്തി മരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha






















