കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ കാര്‍ ഗുണ്ട അടിച്ചു തകര്‍ത്തു; ഇതാണ് ഇന്നത്തെ 'ഒറ്റപ്പെട്ട സംഭവം'; തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നിത്യസംഭവമായി; പൊലീസ് നിഷ്‌ക്രിയമാണ്; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിന്‍സെന്റിന്റെ കാര്‍ ഗുണ്ട അടിച്ചു തകര്‍ത്തു. ഇതാണ് ഇന്നത്തെ 'ഒറ്റപ്പെട്ട സംഭവം'. വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇതാണ് ഇന്നത്തെ 'ഒറ്റപ്പെട്ട സംഭവം'. കോവളം എം.എല്‍.എ എം. വിന്‍സെന്റിന്റെ കാര്‍ ഗുണ്ട അടിച്ചു തകര്‍ത്തു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും നിത്യസംഭവമായി. പൊലീസ് നിഷ്‌ക്രിയമാണ്.
എം.എല്‍.എയ്ക്ക് പോലും സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? കേരളം ഗുണ്ടാ കൊറിഡോറാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം പറഞ്ഞു. അതിന് അടിവരയിടുന്ന അക്രമസംഭവങ്ങളാണ് ദിവസവും നടക്കുന്നത്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം മാറിയിരിക്കുകയാണ്.
കേരളത്തിലെ ഗുണ്ടാ- മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സി.പി.എം നേതാക്കളാണ്. സി.പി.എം നേതാക്കളുടെയും സര്‍ക്കാരിന്റയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് കഴിയാതെ വരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉടന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം കോവളം എം.എൽ എ എം വിൻസെന്റ് കാർ അക്രമി കഴിഞ്ഞ ദിവസമാണ് അടിച്ചു തകർത്തത്. തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാറാണ് ഉച്ചക്കട സ്വദേശി സന്തോഷ് (27) എന്നയാൾ അടിച്ചു തകർത്തത്. അതേസമയം കാറിനെ അടിച്ചു തകർക്കുന്നത് നാട്ടുകാർ കണ്ടതിനെ തുടർന്ന് ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഇതേ തുടർന്ന് ഇയാളുടെ പേരിൽ ബാലരാപുരം പൊലീസ് കേസ് എടുത്തു. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha






















