രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട പതിനാറുകാരിയെ പാട്ട് പഠിപ്പിച്ച് തന്ത്രത്തിൽ അടുത്തുകൂടി! യൂട്യൂബ് ചാനലില്‍ ആല്‍ബം ഗാനങ്ങള്‍ പാടുന്നതിന് അവസരം നല്‍കാമെന്നുപറഞ്ഞ ശേഷം സ്വഭാവം ആകെ മാറിമറിഞ്ഞു; പിന്നാലെ പ്രണയത്തിലായതോടെ കാറില്‍ കൊണ്ടുപോയി ക്രൂരമായ പീഡനം; 28കാരൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ പെൺകുട്ടികൾ എവിടെയും സുരക്ഷിതരല്ല. ദിനപ്രതി നിരവധി വാർത്തകളാണ് പുറത്ത് വരുന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ അറസ്റ്റില്‍. പുത്തനത്താണി പുന്നത്തല പുതുശ്ശേരിപ്പറമ്പില്‍ മന്‍സൂറലി (28) യെയാണ് പൊന്നാനി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം വിവരമറിഞ്ഞ വീട്ടുകാര്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കി. ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ ഇയാളെ പോക്സോ ചുമത്തി അറസ്റ്റുചെയ്തു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മന്‍സൂറലി. രണ്ടുവര്‍ഷം മുന്‍പ് പരിചയപ്പെട്ട പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ മന്‍സൂറലി പാട്ട് പഠിപ്പിച്ചിരുന്നു. യൂട്യൂബ് ചാനലില്‍ ആല്‍ബം ഗാനങ്ങള്‍ പാടുന്നതിന് അവസരം നല്‍കാമെന്നുപറഞ്ഞാണ് ഇയാള്‍ പാട്ടുപഠിപ്പിച്ചത്. പിന്നീട് കുട്ടിയുമായി പ്രണയത്തിലാവുകയും കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























