ശാസ്ത്ര ബോധത്തോടെ ശാസ്ത്ര അവബോധത്തോടെ കാര്യങ്ങളെ കണ്ടിരുന്നാൽ മാനവരാശിക്ക് വളരെ നന്ന്; അതിനുമപ്പുള്ള അവകാശവാദങ്ങൾ ആർക്കും ഒട്ടുംതന്നെ ഭൂഷണമല്ല; അത് എല്ലാത്തരം ചികിത്സകൾക്കും ചികിത്സ രീതികൾക്കും ബാധകം; ശാസ്ത്രദിന ആശംസകൾ നേർന്നു ഡോ സുൽഫി നൂഹു

ശാസ്ത്ര ബോധത്തോടെ ശാസ്ത്ര അവബോധത്തോടെ കാര്യങ്ങളെ കണ്ടിരുന്നാൽ മാനവരാശിക്ക് വളരെ നന്ന്. അതിനുമപ്പുള്ള അവകാശവാദങ്ങൾ ആർക്കും ഒട്ടുംതന്നെ ഭൂഷണമല്ല. അത് എല്ലാത്തരം ചികിത്സകൾക്കും ചികിത്സ രീതികൾക്കും ബാധകം. ശാസ്ത്രദിന ആശംസകൾ നേർന്നു ഡോ സുൽഫി നൂഹു. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നാലാം തരംഗം? ഇന്ന് നാഷണൽ സയൻസ് ഡേ. ഫെബ്രുവരി 28 , നോബൽ പ്രൈസ് ജേതാവ് സിവി രാമൻ കണ്ടുപിടിച്ച രാമൻ ഇഫക്ടിൽ തുടങ്ങി മറ്റനേകം ശാസ്ത്രസത്യങ്ങളുടെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ശാസ്ത്ര ദിനത്തിൽ ചില ഓർമ്മപ്പെടുത്തലുകൾ ആകാമല്ലോ ല്ലേ. ഓർമ്മപ്പെടുത്തൽ ഒന്ന് നോൺ പിയർ റിവ്യൂ ആർട്ടിക്കിൾ.
അതായത് രംഗത്തെ വിദഗ്ധർ അപഗ്രഥിക്കത്ത ഒരു പ്രാഥമിക പഠനം. അതിൽ അടുത്ത ജൂണിൽ നാലാം തരംഗം വന്നേക്കാം എന്നുള്ള സൂചന. കാൺപൂർ ഐഐടി പിയർ റിവ്യൂ ചെയ്യാത്ത ഒരു ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. സംഭവം സൂചന സൂചന സൂചന മാത്രം നിലവിലുള്ള സാഹചര്യത്തിൽ അതിനുള്ള സാധ്യത തീരെ ചെറുത്.
https://www.facebook.com/Malayalivartha























