ഞങ്ങളെപ്പോലുള്ള ആളുകള്‍ എന്തെങ്കിലും പറയുമ്പോള്‍ നിങ്ങള്‍ ജയിലില്‍ കിടന്ന ആളല്ലേ, പുണ്യാളന്‍മാരൊന്നും അല്ലാലോയെന്നാണ് ചോദ്യം... നേതാക്കന്മാരുടെ തനിനിറം പുറത്ത് കൊണ്ട് വന്നു ജിൻസൺ...

വളരെ നിർണായക വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട സംഭവുമായി ദിനംപ്രതി പുറത്ത് വരുന്നത്. എന്നാലിപ്പോഴിതാ സംഭവുമായി ബന്ധപ്പെട്ട് പിടി തോമസ് എംഎല്‍എ ഉള്‍പ്പടേയുള്ളവരെ വിളിച്ച് സംസാരിച്ചിരുന്നുവെന്നാണ് ജിൻസൺ പറയുന്നത്. അദ്ദേഹത്തോട് ഈ കേസുമായി ബന്ധപ്പെട്ട് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അതുപോലെ തന്നെ പിസി ജോർജ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, അഡ്വ. ജയശങ്കർ എന്നിവരോടൊക്കെ വിളിച്ച് സംസാരിച്ചിരുന്നു. ഈ അടുത്തിടെ രാഹുല്‍ ഈശ്വറുമായും വിളിച്ച് സംസാരിച്ചിരുന്നു. ആ സംഭാഷണം അധികമൊന്നും നീണ്ട് നിന്നിരുന്നില്ല. കേസുമായി ബന്ധപ്പെട്ട വസ്തുതകളായിരുന്നു അദ്ദേഹവുമായി സംസാരിച്ചത്. പിന്നീട് എന്നെ വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം വിളിച്ചിട്ടില്ല. ശബരിമല വിഷയത്തിലെ നിലപാടും കാര്യങ്ങളുമൊക്കെ കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തോട് ഒരു താല്‍പര്യം ഉണ്ടായിരുന്നു.
ആ വിഷയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ച് സംസാരിച്ചിട്ടുണ്ടെന്നും സംവിധായകന്‍ ബൈജു കൊട്ടാരക്കരയുമായി നടന്ന ഒരു അഭിമുഖത്തിൽ ജിന്‍സണ്‍ പറഞ്ഞു. നമ്പർ നേരത്തെ തന്നെ കയ്യിലുണ്ടായിരുന്നു. ദിലീപ് വിഷയത്തില്‍ അദ്ദേഹം വല്ലാതെ ഇങ്ങനെ ന്യായീകരിക്കുന്നത് കണ്ടപ്പോഴാണ് ഞാന്‍ അങ്ങോട്ട് വിളിച്ച് അങ്ങനെയല്ല അതിന്റെ കാര്യങ്ങള്‍ എന്ന് വ്യക്തമാക്കുന്നത്. പറഞ്ഞ് കഴിഞ്ഞപ്പോള്‍ ആള്‍ക്ക് ബോധ്യമായി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പിന്നീട് വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും ജിന്‍സണ്‍ ആവർത്തിക്കുന്നു. രാഹുല്‍ ഈശ്വർ പകുതി കാര്യങ്ങളും കേള്‍ക്കാന്‍ തയ്യാറായില്ലെങ്കിലും എല്ലാ കാര്യങ്ങളും ബോധ്യമായിട്ടുള്ള ഒരാളുണ്ടായിരുന്നു. അത് പിസി ജോർജായിരുന്നു.
കാര്യങ്ങളെല്ലാം അദ്ദേഹം വിശദമായി ചോദിച്ച് മനസ്സിലാക്കിയിരുന്നു. അന്നാണ് പിസി ജോർജ് ആദ്യമായി എനിക്കൊരു തെറ്റ് പറ്റി എന്ന് പറഞ്ഞുകൊണ്ട് ഒരു കാര്യം വ്യക്തമാക്കുന്നത് കേട്ടത്. അന്ന് കാലത്താണ് പി സി ജോർജ് താനുമായി സംസാരിച്ചത്. സംസാരിച്ച് കുറച്ച് കഴിഞ്ഞ ടിവി വെച്ച് കഴിഞ്ഞ ഏതോ ഒരു റിപ്പോർട്ടർ ചോദിച്ചപ്പോഴാണ് അക്കാര്യങ്ങളില്‍ എനിക്ക് ചെറിയ തെറ്റ് പറ്റിയതാണെന്ന് പിസി ജോർജ് പറയുന്നത്. അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കിയെന്നാണ് അത് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്. എന്നാല്‍ വൈകുന്നേരമായപ്പോള്‍ ചാനലില്‍ വന്നിരുന്ന് വീണ്ടും ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതാണ് കണ്ടതെന്നും ജിന്‍സണ്‍ പറയുന്നു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഈ നടനെ പിന്തുണയ്ക്കുന്നത് ആരൊക്കെയാണ്. ഒരു നാസറുണ്ട്, ഇതുപോലെയുള്ള ഒരു പീഡന കേസില്‍ ജയിലിന് അകത്ത് വന്നിട്ടുള്ള ഒരാളാണ്.
പിന്നെ ചർച്ചയിലൊക്കെ പങ്കെടുക്കുന്ന ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകള്‍. കെന്നഡി കരിമ്പിന്‍കാല, സജി നന്ത്യാട്ട്, രാഹുല്‍ ഈശ്വർ തുടങ്ങിയ ആളുകളുമുണ്ട്. ഞങ്ങളെപ്പോലുള്ള ആളുകള്‍ എന്തെങ്കിലും പറയുമ്പോള്‍ നിങ്ങള്‍ ജയിലില്‍ കിടന്ന ആളല്ലേ, പുണ്യാളന്‍മാരൊന്നും അല്ലാലോയെന്നാണ് ചോദ്യം. ഞങ്ങളെപ്പോലെ അറിയാവുന്ന കാര്യങ്ങള്‍ കോടതിയില്‍ മൊഴിയായി രേഖപ്പെടുത്തിയ ആളുകളുടെ വാക്കുകളൊക്കെ ഇവര് തള്ളിക്കളയുകയാണ്. എന്നാല്‍ ഇതിനകത്ത് എന്താണ് സംഭവിച്ചതെന്ന കാര്യം കേരള സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ജനങ്ങളുടെ കോടതിയില്‍ വിചാരണ നടന്ന് കഴിഞ്ഞു. ഇനി നിയമപരമായിട്ടുള്ള കാര്യങ്ങള്‍. അവിടെ എന്തൊക്കെ സംഭവിക്കുമെന്ന് അറിയില്ല. ചിലപ്പോള്‍ രക്ഷപ്പെട്ട് പോയേക്കാം. പല ഉന്നതരും ഈ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന് വാർത്തയുണ്ട്. എനിക്കും വേണമെങ്കിലും ആ പണം വാങ്ങി ജീവിക്കാമായിരുന്നു. എന്നാല്‍ അതൊന്നും നിലനില്‍ക്കെന്ന് ബോധ്യത്തിലാണ് ഞാന്‍ സംസാരിക്കുന്നതെന്നും ജിന്‍സണ്‍ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha























