യുക്രൈനിൽ തങ്ങുന്ന ഇന്ത്യക്കാരുടെ ആകെ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറാമെന്ന് കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്; അത് ലഭ്യമായ ഉടനെ ജില്ലാ കലക്ടർമാർക്ക് അയച്ചുകൊടുത്ത് ഓരോ രക്ഷിതാവുമായും ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

യുക്രൈനിൽ തങ്ങുന്ന ഇന്ത്യക്കാരുടെ ആകെ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറാമെന്ന് കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. അത് ലഭ്യമായ ഉടനെ ജില്ലാ കലക്ടർമാർക്ക് അയച്ചുകൊടുത്ത് ഓരോ രക്ഷിതാവുമായും ബന്ധപ്പെടും. യുക്രെയിനിൽ കുടുങ്ങിപ്പോയ എല്ലാ മലയാളികളെയും സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നോർക്കയുടെ കൈവശം ലഭിച്ച വിവരങ്ങൾ ജില്ലാ കലക്ടർമാർക്ക് അയച്ചുകൊടുത്ത് കുടുംബങ്ങളെ ബന്ധപ്പെടാൻ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കീവിൽ വാരാന്ത്യ കർഫ്യൂ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.
നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാൻ അവിടത്തെ റെയിൽവേ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിൻ സർവ്വീസ് യുക്രൈൻ റയിൽവേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ മലയാളി വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. യാത്രയിൽ വേണ്ട മുൻകരുതലുകളും സ്വീകരിക്കണം.
https://www.facebook.com/Malayalivartha























