ചെറുമകന്‍റെ കൊടും ക്രൂരത.! വയോധികയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, എഴുപത്തിയെട്ടുകാരിയെ അതിദാരുണമായി കൊലപ്പെടുത്തിയത് സ്വര്‍ണം തട്ടിയെടുക്കാന്‍

തൃശൂരിൽ കലാശേരിയില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകന്‍ കസ്റ്റഡിയില്‍. ആശാരിപ്പണിയ്ക്ക് പോകുന്ന ഗോകുല്‍ ആണ് എഴുപത്തിയെട്ടുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.ഇയാൾ മദ്യപാനിയാണെന്നാണ് വിവരം. കൗസല്യയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
സ്വര്‍ണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കൊലപാതകം.ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയിലായത്.
അതേസമയം കൊല്ലം ശൂരനാട് മദ്യപിച്ചെത്തി മതാപിതാക്കളെ മര്‍ദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു. ശൂരനാട് തെക്ക് തെങ്ങുംവിള അന്‍സില്‍ മന്‍സിലില്‍ ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്‍റെ പിതാവ് ഇബ്രാഹിം കുട്ടിയെ(64) ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.സ്ഥിരമായി ഷിബു മദ്യപിച്ച് ബഹളം വയ്ക്കുകയും മാതാപിതാക്കളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
ഫെബ്രുവരി 26ന് മദ്യപിച്ച് വന്ന് ഷിബു വീട്ടില്‍ ബഹളമുണ്ടാക്കുകയും വീട്ടില്‍ ഉണ്ടായിരുന്നവരെ മര്‍ദ്ദിക്കുകയും ചെയ്ത ഷിബു പിതാവിനേയും മര്‍ദ്ദിച്ചു.മര്‍ദ്ദനത്തിനിടയില്‍ പിതാവ് ഇബ്രാഹിം കുട്ടി കയ്യില്‍ കിട്ടിയ കല്ല് കൊണ്ട് ഷിബുവിന്റെ തലയ്ക്ക് ഇടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഷിബു മുന്‍പ് പല തവണ മതാപിതാക്കളെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റില്‍ ആവുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഷിബുവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
https://www.facebook.com/Malayalivartha























