മൊബൈല്‍ ഫോണ്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ 60 കാരൻ അറസ്റ്റിൽ

മൊബൈല്‍ ഫോണ്‍ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ് എട്ടുവയസ്സുകാരനെ ലൈംഗികമായി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ 60-കാരനെ പോലീസ് പിടികൂടി. മുറ്റിച്ചൂര്‍ തൈവളപ്പില്‍ സുജനനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീമിന്റെ നേത്വത്തില്‍ എസ് ഐ റനീഷ്, അസി. സബ് ഇന്‍സ്പെക്ടര്‍മാരായ അസീസ്, അരുണ്‍കുമാര്‍, സീനിയര്‍ സി.പി.ഒ. ശ്രീജിത്ത്, സി.പി.ഒ.മാരായ വിബിന്‍, ആകാശ് എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി മനക്കൊടിയിലെ മിഠായിക്കമ്ബനിയിലാണ് ഒഴിവില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























