കൈയ്യുറകൾ മാറ്റുമ്പോൾ കാണാം കയ്യിലെ കറ! വലിയൊരു തുക കൊടുത്ത് കൈപ്പറ്റിയത് രണ്ടുവർഷത്തേക്കുള്ള കൈയുറകൾ! അവസാനം ഗുണമേന്മ ഇല്ലെന്ന്, ഇപ്പോൾ ഗോഡൗണിൽ; സർക്കാരിന്റെ അഴിമതിക്കെതിരെ ജെയിംസ് കെ ജോസഫ് രംഗത്ത്

കോവിഡ് ഒന്നാം തരംഗത്തിൽ ലോകമൊട്ടാകെ ഭീതിയിലായിരുന്നു. അടിച്ചിടൽ കൂടി ആയതോടുകൂടി എല്ലാ തരത്തിലെ ജനങ്ങളും വലഞ്ഞിരുന്നു. ഈ സമയത്ത് സർക്കാർ വിവിധ രീതിയിൽ ജനങ്ങളെ സഹായിച്ചിരുന്നു. പക്ഷെ, ഈ സഹായത്തിലും അഴിമതി നിറഞ്ഞിട്ടുണ്ടെന്ന രീതിയിൽ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, സർക്കാർ ഇതിനെയൊന്നും മുഖവിലയ്ക്ക് എടുക്കുകപോലും ചെയ്തിരുന്നില്ല. വീണ്ടുമിപ്പോൾ, ചർച്ച ആകുന്നത് കോവിഡ് കാലത്ത് കൈയുറകൾ വിറ്റതിൽ സർക്കാർ അഴിമതി കാണിച്ചു എന്നാണ്. ഇതിനെകുറിച്ച് നിരവധിപേർ സംസാരിച്ചെങ്കിലും, മുൻ എ ജി ജെയിംസ് കെ ജോസഫിന്റെ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. ഭരണചക്രം എന്ന യുട്യൂബ് ചാനലിലൂടെയാണ് തന്റെ കണ്ടെത്തലുകൾ വിവരിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷൻ കൂടിയ വിലയ്ക്ക് കോവിഡ് സാമഗ്രികൾ വാങ്ങിയതിൽ അഴിമതിയില്ലെന്ന് പിണറായി വിജയൻ നിയമ സഭയിൽ വ്യക്തമാക്കിയിരുന്നു. എമർജൻസി ആയിരുന്ന സമയത്താണ് കൂടിയ വിലയ്ക്ക് വാങ്ങിയത് അതുകഴിഞ്ഞപ്പോൾ, കുറഞ്ഞ വിലക്കായിരുന്നു വാങ്ങിയത്, ഇങ്ങനെ പറഞ്ഞതോടുകൂടി പ്രശ്നം തീരുകയായിരുന്നു.
എന്നാൽ, ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. കോവിഡ് സമയത്ത്പിണറായി കിറ്റ് കൊടുത്തിരുന്നു. ഇതിൽ വൻ അഴിമതിയുണ്ടെന്ന രീതിയിൽ ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ, ഇതിൽ പെടാത്ത ഒന്നായിരുന്നു, ഗ്ലൗസ് ഇതിലും അഴിമതിയുണ്ടെന്നാണ് ഇപ്പോൾ ആരോപണങ്ങൾ ഉയർന്നത്.
പന്ത്രണ്ട് രൂപയ്ക്കായിരുന്നു കൈയുറ കൊടുത്തത്. കൊറോണയ്ക്ക് മുൻപ്, ഇതിന്റെ വില അഞ്ചു രൂപയായിരുന്നു. സർക്കാർ എമർജൻസി ആയപ്പോൾ കൂടിയ വിലയ്ക്ക് നല്കിയതായിരിക്കും. ഗുണ നിലവാരം ഉറപ്പുവരുത്തികൊണ്ട് കൈയുറകൾ വാങ്ങി എന്നാണ് പിണറായിയുടെ വാദം.
ഇതിനെ കുറിച്ച് ജെയിംസ് കെ ജോസഫ് പറയുന്നത്. സർക്കാർ രണ്ടു വർഷത്തേക്കുള്ള കൈയുറകളാണ് വലിയൊരു തുക കൊടുത്തത് വാങ്ങിയത്. എന്നാൽ, ആ ഗ്ലൗസുകളൊന്നും കറക്റ്റായിട്ടുള്ള സമയത്ത് കേരളത്തിൽ എത്തിയതുമില്ല, അത് മാത്രവുമല്ല ഇപ്പോൾ, അതെല്ലാം ഗോഡൗണിൽ കിടക്കുന്നു എന്നാണ്. ഇതിൽ കടുത്ത അഴിമതി നടന്നു വെന്ന് തന്നെ പറയാമെന്നാണ് ഇദ്ദേഹം കൂട്ടിച്ചേർത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























