ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു; എസ്‌എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പിഎം അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വധശ്രമക്കേസില്‍ എസ്‌എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പിഎം അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയത്.
നിലവില്‍, അര്‍ഷോയ്‌ക്ക് എതിരെ വിവിധ സ്റ്റേഷനുകളിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, മറ്റൊരു കേസില്‍ അര്‍ഷോയ്‌ക്ക് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ല എന്ന തെറ്റായ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഷോയ്‌ക്ക് എതിരായ മറ്റൊരു കേസ് കോടതി റദ്ദാക്കിയിരുന്നു. കൂടാതെ, എഐഎസ്‌എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിലും അര്‍ഷോ പ്രതിയായിരുന്നു. എം ജി സര്‍വകാലശാല സെനറ്റ് തിരരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു അര്‍ഷോയ്‌ക്കെതിരെ വനിതാ നേതാവ് ഉന്നയിച്ച ആരോപണം.
https://www.facebook.com/Malayalivartha























