രണ്ടു മാസംമുന്‍പ് വിവാഹിതയായ യുവതിയെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണപ്പെട്ടത് മട്ടന്നൂര്‍ സ്വദേശിയായ19 കാരി

പേരാവൂരിൽ രണ്ടു മാസംമുന്‍പ് വിവാഹിതയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ചിറക്കാടി സ്വദേശി രാജീവന്‍- വിജിത ദമ്ബതികളുടെ മകള്‍ സയനോരയെയാണ് (19) കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഭര്‍ത്താവ് സുധീഷിന്റെ വീടായ വെമ്ബടിത്തട്ടിലെ വീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്ബിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്‌ച്ച രാത്രി പത്തുമണയോടെയാണ് സംഭവം. രണ്ടുമാസംമുന്‍പാണ് ഇവരുടെ വിവാഹം നടന്നത്.ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മാലൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.
https://www.facebook.com/Malayalivartha























