പുട്ടിന്റെ വേലയിറക്കല്‍... റഷ്യ യുക്രെയ്ന്‍ ചര്‍ച്ച തുടരാന്‍ തീരുമാനം; രണ്ടാം റൗണ്ട് ചര്‍ച്ച പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലെന്ന് റഷ്യ; ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളില്‍ റഷ്യയ്ക്കു പങ്കെടുക്കാനാവില്ല; കായിക പ്രേമികള്‍ ഒന്നാകെ ഇളകുന്നു

എന്തിന് വേണ്ടിയാണ് ഈ യുദ്ധമെന്ന ചോദ്യത്തിന് മുമ്പില്‍ റഷ്യക്ക് ഉത്തരമില്ല. ഇപ്പോഴിതാ രാജ്യാന്തര തലത്തില്‍ നാണം കെടുകയാണ്. ബെലാറൂസില്‍ നടന്ന റഷ്യ യുക്രെയ്ന്‍ ചര്‍ച്ച അവസാനിച്ചു. ചില തീരുമാനങ്ങളിലെത്തിയെന്ന് യുക്രെയ്ന്‍ പ്രതിനിധി അറിയിച്ചു. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ ബെലാറൂസില്‍ നിന്നും മടങ്ങി. ധാരണയിലെത്താനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെട്ടെന്ന് റഷ്യയും അറിയിച്ചു. അടുത്ത റൗണ്ട് ചര്‍ച്ച പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലെന്നും റഷ്യ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം റൗണ്ട് ചര്‍ച്ച നടക്കുമെന്നാണ് സൂചന.
അതേസമയം റഷ്യന്‍ ദേശീയ ടീമിനെയും രാജ്യത്തെ ക്ലബുകളെയും രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫയും യൂറോപ്യന്‍ ഭരണസമിതിയായ യുവേഫയും മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കി. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പ്ലേ ഓഫ് മത്സരങ്ങളില്‍ റഷ്യയ്ക്കു പങ്കെടുക്കാനാവില്ല. ചാപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങള്‍ റഷ്യന്‍ ക്ലബുകള്‍ക്ക് നഷ്ടപ്പെടും. ഇതോടെ ജനങ്ങളും റഷ്യയ്‌ക്കെതിരാകുകയാണ്.
ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്‍മാറ്റം ആവശ്യപ്പെട്ട് യുക്രെയ്ന്‍. കൈമ്രിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു
ഇതിനിടെ യുക്രെയ്ന്‍ തലസ്ഥാനം കീവില്‍നിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേനയുടെ നിര്‍ദേശം. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെ കീവില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ബെലാറൂസിലെ എംബസിയുടെ പ്രവര്‍ത്തനം യുഎസ് നിര്‍ത്തിവച്ചു. ബെലാറൂസ് റഷ്യയ്ക്ക് സഹായം തുടര്‍ന്നാല്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്. മോസ്‌കോ എംബസിയിലെ പ്രധാന ചുമതലയില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി. കുടുംബാംഗങ്ങളെയും തിരികെ കൊണ്ടുപോരാന്‍ യുഎസ് നിര്‍ദേശിച്ചു.
റഷ്യ 23 രാജ്യങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചു. ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്ക്. ആണവായുധങ്ങള്‍ തയാറാക്കി വയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ നിര്‍ദേശം നല്‍കി.
ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കഷെന്‍കോയാണ് ചര്‍ച്ചയ്ക്കായി യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചത്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിന് ബെലാറൂസ് സഹായം നല്‍കുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു യുക്രെയ്‌ന്റെ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ യുക്രെയ്‌ന് സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
അതേസമയം യൂറോപ്യന്‍ യൂണിയനെതിരെ റഷ്യ രംഗത്തെത്തി. യുക്രെയ്‌ന് ആയുധം നല്‍കാനുള്ള തീരുമാനം അപകടകരമാണ്. യുക്രെയ്ന്‍ ദേശീയവാദികള്‍ സാധാരണക്കാരെ മനുഷ്യകവചമാക്കുന്നു. റഷ്യന്‍ സൈനിക നടപടി യുക്രെയ്ന്‍ ജനതയ്ക്ക് സംരക്ഷണം നല്‍കാനാണ്. ഉപരോധങ്ങള്‍ ശക്തമെങ്കിലും മറികടക്കാനുള്ള ശേഷിയുണ്ടെന്നും റഷ്യന്‍ വക്താവ് പറഞ്ഞു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി ബെലാറൂസ് അതിര്‍ത്തിയില്‍ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള ചര്‍ച്ച ആരംഭിച്ചു. പ്രതിരോധ മന്ത്രിയാണ് യുക്രെയ്ന്‍ സംഘത്തെ നയിക്കുന്നത്. എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് യുക്രെയ്‌ന്റെ ആവശ്യം. എന്നാല്‍ നിബന്ധനകളുണ്ടെന്ന് റഷ്യ അറിയിച്ചു.
https://www.facebook.com/Malayalivartha























