തലമുറ മാറുമ്പോള്‍ തലവരയും... സി.പി.എം സമ്മേളനത്തിന് ഇന്ന് തുടക്കം; കേരളത്തെ കാല്‍നൂറ്റാണ്ട് മുന്നില്‍ നടത്തിക്കാനുള്ള വികസന അജന്‍ഡയുമായി സി.പി.എമ്മിന്റ സംസ്ഥാന സമ്മേളനത്തിന് തുടക്കം; തലമുറ മാറ്റത്തിന് കളമൊരുക്കുമെന്ന നിലയില്‍ എറണാകുളം സമ്മേളനം ചരിത്രത്തിലിടം നേടും

എറണാകുളം ചുവപ്പണിഞ്ഞു കഴിഞ്ഞു. കേരളത്തെ കാല്‍നൂറ്റാണ്ട് മുന്നില്‍ നടത്തിക്കാനുള്ള വികസന അജന്‍ഡയുമായി സി.പി.എമ്മിന്റ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മറൈന്‍ െ്രെഡവിലെ ബി. രാഘവന്‍ നഗറില്‍ തുടക്കമായി. കണ്ണൂരില്‍ ഏപ്രില്‍ 6ന് തുടങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്. തുടര്‍ ഭരണനേട്ടം കൊയ്ത സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ സമ്മേളനത്തിന് വലിയ പ്രാധാന്യമാണുള്ളത്.
75 വയസെന്ന പ്രായപരിധി നിബന്ധന കര്‍ക്കശമാക്കിക്കൊണ്ട് സംസ്ഥാന കമ്മിറ്റിയില്‍ തലമുറ മാറ്റത്തിന് കളമൊരുക്കുമെന്ന നിലയിലാവും എറണാകുളം സമ്മേളനം ചരിത്രത്തിലിടം നേടുക. രാവിലെ പ്രതിനിധി സമ്മേളനത്തിന് തുടക്കും കുറിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. ഇന്നലെ വൈകിട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.
നേതൃതലത്തിലെ വിഭാഗീയതയ്ക്ക് പൂര്‍ണമായും അറുതിവരുത്തിയാണ് എറണാകുളം സമ്മേളനത്തിലേക്ക് കടക്കുന്നതെങ്കിലും പ്രാദേശികമായി ചില നേതാക്കളെ ചുറ്റിപ്പറ്റിയുയരുന്ന തുരുത്തുകള്‍ പാര്‍ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. അത് കടുത്ത ചേരിതിരിവായി വളരാതിരിക്കാനുള്ള കര്‍ശന നിര്‍ദ്ദേശം സമ്മേളനം മുന്നോട്ടുവയ്ക്കും.
കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി സി.പി.എമ്മിനെ മാറ്റിയെടുക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി മദ്ധ്യവര്‍ഗ ഇടത്തരം ജനവിഭാഗങ്ങളെ കൂടുതലായി ആകര്‍ഷിക്കാനുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും.
ഭരണത്തുടര്‍ച്ചയുണ്ടാക്കിയ സംഘാടകമികവ് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ ഉയരുന്ന വിവാദങ്ങളും ആക്ഷേപങ്ങളും പ്രതിനിധി ചര്‍ച്ചയിലിടം പിടിച്ചേക്കാം. പൊലീസിന്റെ വീഴ്ചകള്‍ കീഴ്ഘടക സമ്മേളനങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
സംസ്ഥാന സമ്മേളനത്തില്‍ അതിന്റെ അനുരണനം എത്രത്തോളമുണ്ടാകുമെന്നതും ഉറ്റുനോക്കപ്പെടുന്നു. പാര്‍ട്ടി ചര്‍ച്ച ചെയ്ത് അംഗീകരിക്കാന്‍ പോകുന്ന വികസന നയരേഖയാകും സമ്മേളനത്തിലെ മുഖ്യ ശ്രദ്ധാകേന്ദ്രം. പാര്‍ട്ടി രൂപീകരണകാലം തൊട്ട് സി.പി.എമ്മിന്റെ കുന്തമുനയായി നിന്നിരുന്ന വി.എസ്. അച്യുതാനന്ദനില്ലാത്ത ആദ്യ സമ്മേളനമെന്ന നിലയിലും ശ്രദ്ധിക്കപ്പെടും.
സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ 400 പേരാണ് പ്രതിനിധികള്‍. 23 നിരീക്ഷകരും 88 സംസ്ഥാന കമ്മിറ്റിയംഗങ്ങളും പുറമേയുണ്ടാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൂടാതെ പൊളിറ്റ് ബ്യൂറോ പ്രതിനിധികളായി പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എസ്. രാമചന്ദ്രന്‍ പിള്ള, ബൃന്ദ കാരാട്ട്, എം.എ. ബേബി, ജി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കൂടിയാണ് ജി. രാമകൃഷ്ണന്‍.
ഇതിന് മുമ്പ് എറണാകുളം സമ്മേളന വേദിയായത് 1985 നവംബര്‍ 20 മുതല്‍ 24 വരെയാണ്. പ്രതിനിധി സമ്മേളനം ടൗണ്‍ ഹാളിലായിരുന്നു. പൊതുസമ്മേളനം കലൂര്‍ മണപ്പാട്ടിപ്പറമ്പിലും. ജില്ലാ സെക്രട്ടറി എ.പി. കുര്യന്‍. എറണാകുളം സമ്മേളനത്തില്‍ വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായി.
1985ലെ എറണാകുളം സമ്മേളനത്തിലാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ എം.വി. രാഘവന്റെ ബദല്‍രേഖ അവതരിപ്പിക്കപ്പെട്ടത്. എം.വി.ആറിന്റെ സി.എം.പിയുടെ പിറവിക്ക് വഴിവച്ചത് ബദല്‍ രേഖയാണ്. ഈ സംസ്ഥാന സമ്മേളനവും പലതുകൊണ്ടും ചരിത്രത്തിലിടം നേടും.
https://www.facebook.com/Malayalivartha























