ശബരിമല സ്ത്രീ പ്രവേശം എം.എൽ.എ തടഞ്ഞില്ലെന്നും മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ നടപടിയെടുക്കണമെന്നും ആരോപിച്ച് ആക്രമണം! രാവിലെ സന്ദർശകരെ കാണുന്നതിനിടെ ശബ്ദംകേട്ട് എം.എൽ.എ പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് കാർ അടിച്ചുതകർത്തശേഷം യുവാവ് കമ്പിപ്പാരയുമായി നിൽക്കുന്ന കാഴ്‌ച! പ്രതിയെ റിമാൻഡ് ചെയ്തു! കൂടുതൽ വിവരങ്ങൾ പുറത്ത്..

കഴിഞ്ഞ ദിവസമായിരുന്നു എം. വിൻസെന്റ് എം.എൽ.എയുടെ ഔദ്യോഗിക വാഹനം അക്രമി അടിച്ചുതകർത്തത്. ഇപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. സംഭവത്തിൽ പയറ്റുവിള കുഴിവിള വീട്ടിൽ സന്തോഷിനെ (30) ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്‌തത്. ഇന്നലെ രാവിലെ 7നാണ് സംഭവം. ശബരിമല സ്ത്രീ പ്രവേശം എം.എൽ.എ തടഞ്ഞില്ലെന്നും മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ നടപടിയെടുക്കണമെന്നും ആരോപിച്ചായിരുന്നു ആക്രമണം.
പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും പൊലീസ് പറഞ്ഞു. രാവിലെ സന്ദർശകരെ കാണുന്നതിനിടെ ശബ്ദംകേട്ട് എം.എൽ.എ പുറത്തേക്കിറങ്ങിയപ്പോഴാണ് കാർ അടിച്ചുതകർത്ത യുവാവ് കമ്പിപ്പാരയുമായി നിൽക്കുന്നത് കണ്ടത്. ബൈക്കിലെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ വാഹനത്തിലെ മുഴുവൻ ഗ്ലാസുകളും അടിച്ചുതകർക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടികൂടിയത്. എം.എൽ.യുടെ കാറിന്റെ ഡ്രൈവർ വിനോദ് ഇയാളുടെ കൈയിൽ നിന്ന് കമ്പിപ്പാര പിടിച്ചുവാങ്ങി. എം.എൽ.എ ഉടൻതന്നെ ബാലരാമപുരം പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ പ്രവർത്തകർ സന്തോഷിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് എം.എൽ.എ ഇടപെട്ട് തടയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്താൻ വൈകിയതും പ്രവർത്തകരെ ചൊടിപ്പിച്ചു.
സംഭവമറിഞ്ഞ് റൂറൽ എസ്.പി, നെയ്യാറ്റിൻകര ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി എം.എൽ.എയിൽ നിന്ന് നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം വർദ്ധിക്കുന്നതിനെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു. എം.എൽ.എയ്‌ക്ക് കൂടുതൽ സുരക്ഷ നൽകാനുള്ള നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. സന്തോഷിനെ റിമാൻഡ് ചെയ്‌തു. ഇയാൾ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മിക്കയിടങ്ങളിലും ജനപ്രതിനിധികൾക്ക് നേരെ ലഹരിമാഫിയയുടെ ആക്രമണം പതിവാണെന്ന് എം. വിൻസെന്റ് എം.എൽ.എ പറഞ്ഞു. ഗുണ്ടാഅക്രമം, ലഹരിവില്പന എന്നിവയ്‌ക്കെതിരെ പൊലീസ് പരിശോധന ശക്തമാക്കണം. പ്രതിപക്ഷ പാർട്ടികൾക്ക് അക്രമത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. നാലുമാസം മുമ്പ് എട്ടുലക്ഷം രൂപ ലോണെടുത്തും പഴയ വാഹനം വിറ്റുകിട്ടിയ തുകയ്‌ക്കുമാണ് പുതിയ കാർ വാങ്ങിയത്. കേടായ വാഹനം പൂർവ സ്ഥിതിയിലെത്തിക്കാൻ ഇനിയും ലക്ഷങ്ങൾ മുടക്കേണ്ട അവസ്ഥയാണെന്ന് എം.എൽ.എ പറഞ്ഞു.
https://www.facebook.com/Malayalivartha























