ഗർഭിണിയായ പശുവിനെ വെടിവെച്ച് വീഴ്ത്തി! പ്രദേശത്ത് സംശയാസ്പദമായി ചുറ്റിത്തിരിഞ്ഞ വാഹനത്തെ കുറിച്ച് നാട്ടുകാർ പൊലീസിൽ വിവരം നൽകിയതോടെ ചുരുളഴിഞ്ഞത് കൊടുംക്രൂരത! യൂട്യൂബറും സംഘവും പിടിയിൽ.. തോട്ടം മേഖലകൾ കേന്ദ്രീകരിച്ചു മൃഗങ്ങളെ വേട്ടയാടി വിവിധയിടങ്ങളിൽ എത്തിച്ചു വിൽപ്പന നടത്തുന്നത് ഇവരുടെ രീതി; പ്രതികളിൽ നിന്ന് കണ്ടെത്തിയത് നടുക്കുന്ന വസ്തുക്കൾ...

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. കൊല്ലം എരൂരിൽ ഓയിൽപാം എസ്റ്റേറ്റിൽ നിന്ന് മൃഗങ്ങളെ വെടിവച്ച് കൊന്ന് ഇറച്ചി കടത്തിയെന്ന പരാതിയിൽ യൂട്യൂബർ അടക്കം മൂന്നുപേർ പിടിയിൽ. കടയ്ക്കൽ ഐരക്കുഴി സ്വദേശി കമറുദ്ദീൻ, മകൻ റജീഫ്, കൊച്ചാഞ്ഞിലിമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. കുളത്തൂപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ ഗർഭിണിയായ പശുവിനെയാണ് സംഘം വെടിവച്ചുകൊന്നത്. പ്രദേശത്ത് സംശയാസ്പദമായി കണ്ട ഒരു വാഹനത്തെ കുറിച്ച് നാട്ടുകാർ പൊലീസിൽ വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യൂട്യൂബറും സംഘവും പിടിയിലായത്.
https://www.facebook.com/Malayalivartha























