മലയാളിക്ക് പുച്ഛം അലങ്കാരമാണ് .....ഷംനാദിനെ കേൾക്കുക ..... ആ ഫേസ്ബുക് കുറുപ്പിന് പിന്നിൽ

"ലവൻ്റെ ഷവർമ്മ തൊണ്ടക്കുഴിയിൽ നിന്ന് മലാശയത്തിൽ എത്തും മുമ്പേ വെടി പൊട്ടിയിരിക്കും.."
കണ്ണൂരുകാരനും, യുക്രൈനിൽ വിദ്യാർത്ഥിയുമായ ഔസാഫ് ഹുസൈന്റെ യുദ്ധഭൂമിയിലെ പ്രകടനങ്ങളെ വിമർശിക്കുന്ന പോസ്റ്റിലെ വരികളാണിവ.
ഷംനാദ് എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നു ആണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എഴുതിയ ആളിന്റെ ഉള്ളിലെ രോഷം വ്യക്തമായിരുന്നു. എന്നാൽ അത് സാധാരണ കാണുന്ന വെറും വിമർശനം അല്ല, ഉള്ളിൽ അവിടെ നിർക്കുന്ന പട്ടാളക്കാരോട് ഉള്ള സഹാനുഭൂതിയും വ്യക്തമായിരുന്നു.
മലയാളി വാർത്തയുടെ അന്വേഷണത്തിൽ ഞങ്ങളുടെ ഊഹം തെറ്റായിരുന്നില്ല എന്നു മനസ്സിലായി.
നാവിക സേനയിൽ നിന്നു വിരമിച്ച ഷംനാദ് ഇപ്പോൾ എസ് ബി ഐ ഉദ്യോഗസ്ഥനാണ്. മലയാളി വാർത്തയോട് ഒരു യുദ്ധ ഭൂമിയിലെ പട്ടാളക്കാരന്റെ വിഷമങ്ങങ്ങളെ കുറിച്ച് ഷംനാദ് വിശദീകരിച്ചത് ഇപ്രകാരമാണ്.
ഒരു യുദ്ധത്തിൽ എതിർഭാഗത്തിന്റെ ഉദ്ദേശം സിവിലിയൻ ക്യാഷുവാലിറ്റി (civilian casuality) കൂട്ടുക എന്നാണ്. അതായത് സാധാരണക്കാരെ കൊന്നു ഒടുക്കുക. അതിനെ ചെറുത്തു നിൽക്കുക (defend) എന്നതാണ് പട്ടാളക്കാർ ചെയ്യുന്നത്. അപ്പോൾ ഒരു ചക്രവ്യൂഹത്തിനുള്ളിൽ സാധാരണക്കാരെ സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന പട്ടാളക്കാരെ പുച്ഛിക്കുന്ന കാഴ്ചയാണ് ഹുസൈന്റെ വിഡിയോയിൽ കണ്ടത്. മെട്രോയിലും ബങ്കറിലും സുരക്ഷിതമായി ഇരിക്കാനും, അത്യാവശ്യം ആഹാരം വാങ്ങി കഴിക്കാനുമുള്ള സൗകര്യം ആ പട്ടാളക്കാർ നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ഔസാഫിന് പുറത്തു ഇറങ്ങാൻ സാധിച്ചത്.
പലപ്പോഴും 24 മണിക്കൂറിലധികം ഉറക്കം പോലും ഇല്ലാതെ നിൽക്കുന്നവരാണ് ആണ് ആ പട്ടാളക്കാർ.
യുക്രൈൻ പട്ടാളവും ആയുധങ്ങളും റഷ്യയെ അപേക്ഷിച്ചു ദുർബലമാണ്. ജോലിയുടെ അധികഭാരവും യുദ്ധമുഖത്തെ പിരിമുറുക്കങ്ങളും മലയാളിയുടെ ചിന്തകൾക്കും അപ്പുറമാണ്. സ്വന്തം ജീവൻ തന്നെ അപകടത്തിപ്പെടുത്തി സാധാരണക്കാരനെ സംരക്ഷിക്കാൻ നിൽക്കുന്ന പട്ടാളക്കാരനോട് പുച്ഛമാണ് മലയാളിക്ക് .
കാരണം മലയാളിക്ക് ഒരു യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. അതിർത്തി സംസ്ഥാനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഒട്ടുമിക്ക രാജ്യങ്ങളും കോടികണക്കിന് ആണ് ബഡ്ജറ്റിൽ നീക്കിവക്കുന്നത്. ഇത് അവിടുത്തെ സാധാരണക്കാരന് ഒരുനേരത്തെ ആഹാരം സമാധാനത്തോടെ കഴിക്കാൻവേണ്ടിയാണ് . അത് മനസ്സിലാക്കാതെ കിട്ടിയ സൗകര്യങ്ങൾക്കു മുകളിൽ ഇരുന്നു എല്ലാത്തിനെയും പുച്ഛിക്കുന്ന മലയാളിയുടെ മനോഭാവമാണ് ആ വിഡിയോയിൽ വ്യക്തമാകുന്നത് എന്നു ഷംനാദ് പറയുന്നു.
https://www.facebook.com/Malayalivartha
























