സ്വപ്നങ്ങള്‍ ബാക്കിയാക്കി.... മരണം വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമവും ബന്ധുക്കളും.... ഒരു മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്, മരിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പുവരെ റിഫ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു,കണ്ണീരോര്‍മ്മയായി റിഫ

സ്വപ്നങ്ങള്‍ ബാക്കിയാക്കി.... മരണം വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമവും ബന്ധുക്കളും.... ഒരു മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്, മരിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പുവരെ റിഫ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു,കണ്ണീരോര്‍മ്മയായി റിഫ
ദുബൈയില്‍ മരിച്ച വ്‌ലോഗറും ആല്‍ബം താരവുമായ പാവണ്ടൂര്‍ ഈന്താട് റിഫ ഷെറിന്റെ (റിഫ മെഹ് നു) മരണം വിശ്വസിക്കാനാവാതെ ഈന്താട് ഗ്രാമവും ബന്ധുക്കളും.റിഫയുടെ വേര്‍പാട് ആര്‍ക്കും വിശ്വസിക്കാനാവുന്നില്ല. അമ്പലപ്പറമ്പില്‍ റാഷിദ് - ഷെറീന ദമ്പതികളുടെ മകള്‍ റിഫ ഷെറിനെ ചൊവ്വാഴ്ചയാണ് മരിച്ചനിലയില്‍ കണ്ടത്.
വീണുമരിച്ചു എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. തിങ്കളാഴ്ച്ച രാത്രി ഒമ്പതിന് മാതാപിതാക്കളും മകന്‍ ഹസാന്‍ മെഹ്നുവുമായും വിഡിയോ കോളിലൂടെ റിഫ സംസാരിച്ചിരുന്നു. ഹസാന് ചുംബനം നല്‍കിയാണ് ഫോണ്‍ വെച്ചത്. സന്തോഷത്തിന്റെ രാവ് പുലര്‍ന്നത് പക്ഷേ ദുഃഖ വാര്‍ത്തയുമായാണ്. ചൊവ്വാഴ്ച ദുബൈയിലുള്ള ബന്ധുക്കള്‍ മുഖേന വീട്ടുകാരെ തേടിയെത്തിയത് മരണ വാര്‍ത്ത.
ഒരു മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏല്‍പിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങള്‍ റിഫയുടെ മനസ്സിലുണ്ടായിരുന്നു.
ബന്ധുവീട്ടില്‍ കഴിയുന്ന ബാപ്പയുടെയും ഉമ്മയുടെയും അവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബങ്ങളുമായി പങ്കുവെക്കുമായിരുന്നു. ദുബൈയിലെ കരാമയില്‍ പര്‍ദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇതിനിടെ ഇന്‍സ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസിനെ പ്രണയിച്ച് വിവാഹത്തിലെത്തി. വിവാഹ ജീവിതം ആസ്വദിച്ചു തീരുന്നതിനു മുമ്പേയാണ് മടക്കം. പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞ റിഫയുടെ യുട്യൂബ് പരിപാടികളെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ല അഭിപ്രായമായിരുന്നു. വിവാഹത്തിനു ശേഷമാണ് വ്‌ലോഗിങ്ങിലേക്ക് തിരിഞ്ഞത്. മെഹനു ചാനല്‍ എന്ന പേരിലാണ് വ്‌ളോഗ് ചെയ്തിരുന്നത്.
ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌ക്കാരങ്ങള്‍, യാത്ര എന്നിവയായിരുന്നു റിഫയുടെ ഇഷ്ടവിഷയങ്ങള്‍. ഭര്‍ത്താവ് മെഹനാസും നിരവധി സംഗീത ആല്‍ബം ചെയ്തിട്ടുണ്ട്.
മരിക്കുന്നതിനു മണിക്കൂറുകള്‍ മുമ്പുവരെ റിഫ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. തിങ്കളാഴ്ച രാത്രി ബുര്‍ജ് ഖലീഫയില്‍ എത്തിയതിന്റെ വിഡിയോ റിഫ ഇന്‍സ്റ്റ ഗ്രാമില്‍ പങ്കുവെച്ചതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha
























