മൂന്നാറില്‍ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് അച്ഛനും മകനും ദാരുണാന്ത്യം.... ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്

മൂന്നാറില്‍ പോയി മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ട് അച്ഛനും മകനും ദാരുണാന്ത്യം.... ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്.
ആലപ്പുഴ അരൂക്കുറ്റി വടുതല കറുവഞ്ചിക്കാട്ട് അബു(75), മകന്‍ ഷെഫീഖ് (32) എന്നിവരാണു മരിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ 1.30 നാണ് കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ മരത്തിലിടിച്ചത്.
അബുവിന്റെ ഭാര്യ സീനത്ത് (62), ഷെഫീഖിന്റെ ഭാര്യ സുഫില (28), അബുവിന്റെ മകള്‍ അനീഷ (36), മകന്‍ മുഹമ്മദ് ഷാന്‍ (14), ഷെഫീഖിന്റെ അയല്‍വാസി മേയ്ക്കാലിച്ചിറ സുള്‍ഫിക്കര്‍ (20), ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അഷ്‌കര്‍ (24) എന്നിവരെ പരുക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബുവിനെയും ഷെഫീഖിനെയും രണ്ട് സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha

























