പ്രമുഖ യൂട്യൂബ് വ്ളോഗറും മോഡലുമായ നേഹ എളമക്കരയില്‍ താമസമാക്കിയത് ആറ് മാസം മുമ്പ്; അടുപ്പത്തിലായിരുന്ന യുവാവ് ബന്ധത്തിൽ നിന്ന് പിന്മാറിയതാകാം കാരണമെന്ന് സുഹൃത്തുക്കൾ, കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്ന് യുവാക്കളില്‍ നിന്നും പോലീസ് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി, ഫ്‌ളാറ്റില്‍ പതിവായി ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി സമീപവാസികള്‍! യുവതിയുടെ മരണത്തില്‍ ദുരൂഹത
പ്രമുഖ യൂട്യൂബ് വ്ളോഗറും മോഡലുമായിരുന്ന യുവതിയുടെ മരണത്തില്‍ ദുരൂഹത ഇരുന്നതായുള്ള സൂചനകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കണ്ണൂര്‍ സ്വദേശിനിയായ നേഹയെ കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിലുള്ള അപ്പാര്‍ട്ട്മെന്റില്‍ ഫെബ്രുവരി 28നാണ് സംഭവം നടക്കുന്നത്.
ആറ് മാസം മുമ്പാണ് നേഹ എളമക്കരയില്‍ താമസമാക്കിയത്. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുകയായിരുന്നു ഇവർ . പിന്നീട് നേഹ മറ്റൊരു യുവാവുമായി അടുപ്പത്തിലായാതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിവാഹം കഴിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് ഇയാള്‍ ഇതിൽ നിന്നും പിന്മാറി. ഇതാകാം മരണ കാരണമെന്നാണ് നേഹയുടെ സുഹൃത്തുക്കളില്‍ ചിലര്‍ പൊലീസിന് മൊഴി നൽകിയത്. ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് ഇവര്‍ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
അതോടൊപ്പം തന്നെ സംഭവം നടന്ന ദിവസം നേഹയുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. ഇയാള്‍ ഭക്ഷണം വാങ്ങാനായി പുറത്തേയ്ക്ക് പോയി തിരികെ വന്നപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോള്‍ നേഹയെ ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടതെന്ന് സുഹൃത്ത് പോലീസിനോട് വ്യക്തമാക്കി. സുഹൃത്ത് തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചിരിക്കുന്നത്.
ഇതിനിടെ കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്ന് യുവാക്കളില്‍ നിന്നും പോലീസ് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടുകയും ചെയ്തിരുന്നു. 15 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്. യുവതി മരിച്ച ഫ്‌ളാറ്റില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുകയുണ്ടായി. ഫ്‌ളാറ്റില്‍ പതിവായി ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്നാണ് സമീപവാസികള്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























