വോട്ടുചെയ്യാന്‍പോയ സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറി, പെൺകിട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ശ്രമം, പീഡനം ചെറുത്ത പത്ത് വയസുകാരി ഓടി രക്ഷപ്പെട്ടത് പ്രതിയെ ചവിട്ടി മാറ്റി

വീട്ടില്‍ അതിക്രമിച്ചുകയറി പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പതിനഞ്ചു വര്‍ഷം കഠിനതടവും അന്‍പത്തി അയ്യായിരം രൂപ പിഴയും. മുട്ടപ്പലം കുക്കുടു ജയന്‍ എന്ന ബാബു (30) വിനെയാണ് ആറ്റിങ്ങല്‍ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി. പി. പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്.
വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വര്‍ഷം കഠിനതടവും അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തില്‍ ആറ് മാസം കഠിനതടവും, ഭീഷണിപ്പെടുത്തല്‍ നടത്തിയതിന് അഞ്ചു മാസം കഠിനതടവും, 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിനു പത്തുവര്‍ഷം കഠിനതടവും അമ്ബതിനായിരം രൂപ പിഴ തുകയുമാണ് വിധിച്ചത്.
പിഴത്തുകയില്‍ ഇരുപത്തി അയ്യായിരം രൂപ കുട്ടിക്ക് നല്‍കണണമെന്നും, തുക കെട്ടിവയ്ക്കാതിരുന്നാല്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയെന്നും ജയിലില്‍ കിടന്നകാലം ശിക്ഷ ഇളവിന് അര്‍ഹതയുണ്ടെന്നും വിധിയിലുണ്ട്.
2016 മേയ്16നാണ് കേസിനാസ്‌പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ് മാതാവ് വോട്ടുചെയ്യാന്‍പോയ സമയത്ത് വീട്ടില്‍ കയറി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി, പ്രതിയെ ചവിട്ടി മാറ്റി ഓടി രക്ഷപ്പെട്ടുവെന്നും പ്രതി പോകുന്നത് അയല്‍ക്കാരി കണ്ടിരുന്നുവെന്നതുമാണ് കേസ്.
https://www.facebook.com/Malayalivartha

























