മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപരോധസമരത്തിന് വിട, പക്ഷേ കരിങ്കൊടി തുടരും
എല്‍.ഡി.എഫിന്റെ ഉപരോധ സമരത്തിന് അന്ത്യം. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപരോധം പിന്‍വലിച്ചത്. സെക്രട്ടേറിയറ്റ് ഉപരോധം അവസാനിപ്പിക്കുന്നു എന്നും എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പ്രക്ഷോഭം തുടരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ ഉപരോധത്തിന് ആ ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. രാവിലെ ചേര്‍ന്ന അടിയന്തര യു.ഡി.എഫ് യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയാറാകണമെന്ന് ഇടനിലക്കാര്‍ മുഖേന ഇടതു നേതാക്കളോട് ഭരണപക്ഷം ആവശ്യപ്പെടുകയും ചെയ്തു. ആദ്യം ഇതിനോടു മുഖം തിരിച്ചുനിന്ന ഇടതുപക്ഷം പിന്നീട് നിലപാട് മയപ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha