തണുത്തുറഞ്ഞ സോളാര്‍ വിവാദം ചൂടുപിടിപ്പിക്കാന്‍ കൂടുതല്‍ ബോംബുകളുമായി കെ.സുരേന്ദ്രന്
തണുത്തുറഞ്ഞ സോളാര്‍ വിവാദം ചൂടുപിടിപ്പിക്കാന്‍ കൂടുതല്‍ ബോംബുകളുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വരും ദിവസങ്ങളിലെത്തും. സര്‍ക്കാരിലെ ഒരു പ്രമുഖന് ഇതിനുള്ള രേഖകളെല്ലാം സുരേന്ദ്രന് കൈമാറിയതായി അറിയുന്നു. പ്രമുഖനെതിരെ ഉമ്മന്‍ചാണ്ടിയും ആന്റോ ആന്റണി എം.പിയും തിരിഞ്ഞതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞത്. മന്ത്രി കെ.ബാബുവും ബെന്നി ബഹാന്‍ എം.എല്‍.എയും ചേര്‍ന്നാണ് സരിതയുടെ മൊഴി അട്ടിമറിക്കുന്നതിന് നേതൃത്വം നല്‍കിയതെന്ന് സുരേന്ദ്രന് ഇന്നലെ പറഞ്ഞിരുന്നു. ഇതിനുള്ള തെളിവുകള്‍ സുരേന്ദ്രന്റെ പക്കലുണ്ടെന്നറിയുന്നു.
മുഖ്യമന്ത്രിയെ സരിതയും ശ്രീധരന് നായരും സന്ദര്‍ശിച്ച 2011 ജൂലായ് 24ലെ ഫോണ്‍ രേഖകളും സരിതയുടെ മൊബൈല്‍ ടവറിന്റെ വിശദാംശങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥന് വഴി സര്‍ക്കാരിലെ പ്രമുഖന് ചോര്ത്തിയെടുത്തെന്നത് പരസ്യമായ രഹസ്യമാണ്. കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക തെളിവാണിത്. ഇത് പുറത്ത് വന്നാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലാകും. സരിതയെ മന്ത്രിമാരും മറ്റ് പ്രമുഖരും എന്നൊക്കെ എവിടെവച്ചൊക്കെയാണ് കണ്ടതെന്നും ഇടപാടുകള്‍ നടത്തിയതെന്നുമുള്ള രേഖകളും സര്‍ക്കാരിലെ ഉന്നതന് ശേഖരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha