50 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം ശാലു മേനോന് മോചിതയായി, ഒന്നും പറയാനില്ലെന്ന് ശാലു
50 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ശാലുമേനോന് ജയില്‍ മോചിതയായി. അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നുമാണ് ശാലു മോചിതയായത്. ഇന്നലെ തന്നെ ജാമ്യം ലഭിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത് ഇന്നാണ്. മാധ്യമങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും തനിക്ക് ഒന്നും പറയാനില്ലെന്ന് ശാലു പ്രതികരിച്ചു.
ശാലുവിന്റെ അമ്മയും അമ്മാവനുമാണ് ശാലുവിന് ജാമ്യം നില്‍ക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. രാജ്യം വിട്ട് പോകാതിരിക്കാനുള്ള ജാമ്യവ്യവസ്ഥ അനുസരിച്ച് ശാലുമേനോന് തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പാസ്പ്പോര്‍ട്ട് സമര്‍പ്പിച്ചു. ശാലു ചങ്ങനാശേരിയിലേക്ക് പോകാനാണ് സാധ്യതയെന്ന് ശാലുവിന്റെ അഭിഭാഷകന് അറിയിച്ചു.
തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിക്കലിയുടെ പരാതിയിലാണ് ശാലു മേനോനെ അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha