നാദാപുരത്ത് എട്ട് നാടൻ ബോംബുകൾ പി വി സി പൈപ്പിലാക്കി സൂക്ഷിച്ച നിലയിൽ കണ്ടെത്തി: സ്ഥലത്തെത്തിയ പോലീസ് ബോംബുകൾ നിർവീര്യമാക്കി

നാദാപുരത്ത് ബോംബുകൾ കണ്ടെത്തി. നാദാപുരം പേരോട് നിന്ന് എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. സ്വകാര്യ വ്യക്തികളുടെ പറമ്പിലാണ് പി വി സി പൈപ്പിലാക്കി സൂക്ഷിച്ച നിലയിൽ ബോംബുകൾ കണ്ടെത്തിയത്.
നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ ബോംബുകൾ പൊലീസ് നിർവീര്യമാക്കി. സംഭവത്തിന് പിന്നിലാരാണെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha























