സ്വർണക്കടത്ത് വിവാദം മഞ്ഞുമലയുടെ അറ്റം മാത്രം... ചികഞ്ഞാൽ പിണറായി പെടും? അന്വേഷിച്ചിറങ്ങി ആരിഫ് മുഹമ്മദ് ഖാൻ

സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരേ സ്വർണക്കടത്തും സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളും ആയുധമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി.
വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നിട്ടില്ലേ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണെന്നും ഇക്കാര്യങ്ങളെല്ലാം ജനങ്ങൾ ചർച്ച ചെയ്യുമെന്നും ഇതുസംബന്ധിച്ച് ഒരു പുസ്തകം വരെ ഇറങ്ങിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള എല്ലാ അധികാരങ്ങളും അവകാശങ്ങളും തനിക്കുണ്ട്.
സംസ്ഥാന സർക്കാർ ഇടപെട്ട് സർവകലാശാലകളിൽ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും താൻ ഇടപെടും. ഇത്തരത്തിലുള്ള എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നത് എങ്ങനെയാണെന്നും ഗവർണർ ചോദിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലിൽ പ്രീതി നഷ്ടമായെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്നും ഗവർണർ വിശദീകരിച്ചു. ഗവർണർക്കെതിരേയുള്ള പരാമർശത്തിലൂടെ ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നും ഗവർണർ പറഞ്ഞു.
ഇതിനിടയിലാണ് ഗവർണർ സർക്കാർ പോരിൽ നിലപാടുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും രംഗത്ത് വന്നിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള രണ്ടു മൂന്ന് മാധ്യമ പ്രവർത്തകർ ശൂന്യതയിൽ നിന്നുണ്ടാക്കിയ വാർത്തയാണ് ഗവർണർ വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി അധ്യക്ഷനെതിരെ വന്നത് എന്നും. അത്തരമൊരു അഭിപ്രായപ്രകടനം അധ്യക്ഷൻ നടത്തിയിട്ടില്ലെന്ന് എ.ഐ.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണർമാർ ഭരണഘടനാ വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചാൽ പിന്തുണയ്ക്കില്ലെന്നതാണ് ദേശീയ തലത്തിൽ കോൺഗ്രസിന്റെ നിലപാട്. ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സംസ്ഥാന നേതൃത്വവും. കേരളത്തിലും ഗവർണറെ ഏറ്റവുമധികം വിമർശിച്ചത് കോൺഗ്രസും പ്രതിപക്ഷവുമാണ്. മന്ത്രിയെ പൻവലിക്കുമെന്ന് ഗവർണർ പറഞ്ഞപ്പോഴും അതിന് അതിനുള്ള അധികാരമില്ലെന്ന് പറഞ്ഞതും പ്രതിപക്ഷമാണ്.
https://www.facebook.com/Malayalivartha























