തെളിവെടുപ്പ് നടക്കാനിരിക്കെ ഗ്രീഷ്മയുടെ വീട്ടിലെ, സീൽ ചെയ്ത പൂട്ട് പൊളിച്ച സംഭവം അന്വേഷിക്കുമെന്ന് ഡിവൈഎസ്പി

വീടിനുള്ളിൽ പ്രതികളുമായി തെളിവെടുപ്പ് നടക്കാനിരിക്കെ സീൽ ചെയ്ത പൂട്ട് പൊളിച്ച സംഭവം തമിഴ്‌നാട് പൊലീസ് അന്വേഷിക്കും. ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ടാണ് പൊളിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പളുകല്‍ വില്ലേജ് ഓഫീസറാണ് വീടിന്റെ കസ്റ്റോഡിയനെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ പറഞ്ഞു. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ പരാതി നല്‍കും. തമിഴ്‌നാട് പളുങ്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. ഷാരോണ്‍ വധക്കേസിനെ ബാധിക്കില്ലെന്നും ഡിവൈഎസ്പി പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് ഷാരോണ്‍ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. നാട്ടുകാര്‍ വിവരം പാറശാല പൊലീസിനെ അറിയിക്കുകയായിരുന്നു. സീല്‍ ചെയ്ത ഗേറ്റ് തുറക്കാതെ വാതില്‍ മാത്രമാണ് തുറന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോണ്‍സന്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
മുഖ്യപ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടക്കാനിരിക്കെ, ആരെങ്കിലും വീടിനകത്തേക്ക് കടന്നത് തെളിവ് നശിപ്പിക്കാന്‍ ആണോ എന്ന സംശയം ഉയര്‍ന്നിരുന്നു. മോഷണ ശ്രമമാണോ എന്നും സംശയമുണ്ട്. അതേസമയം ഇത് കേസിനെ ബാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























