വയനാട്ടിൽ ഭീതി പരത്തി കടുവ ആക്രമണം, രണ്ട് ആടുകളെ കടിച്ച് കൊന്നു, പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകി വനം വകുപ്പ്

വയനാട്ടിൽ വീണ്ടും ഭീതി പരത്തി കടുവ ആക്രമണം. യൂക്കാലിക്കവലയിൽ കടുവ രണ്ട് ആടുകളെ കൊന്നു. ഒന്നിനെ ഗുരുതരമായി പരുക്കേൽപ്പിച്ചു. പുലർച്ചെയാണ് നടുപ്പറമ്പത്ത് രാഘവന്റെ ആടുകളെയാണ് കടുവ പിടിച്ചത്. മീനങ്ങാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കടുവ ഭീതിയിലാണ്.
ഇവിടെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങളായി കടുവ സാന്നിധ്യമുണ്ട്. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കൃഷ്ണഗിരിയിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ശ്രമങ്ങൾ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടാനുള്ള അനുമതി കിട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























