Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾക്ക് 4.44 കോടി: മന്ത്രി വീണാ ജോർജ്

05 NOVEMBER 2022 05:20 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ 5 മെഡിക്കൽ കോളേജുകളിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്താൻ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നത്.

എല്ലാ മെഡിക്കൽ കോളേജുകളിലും ക്രിറ്റിക്കൽ കെയർ യൂണിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് 94.22 ലക്ഷം, കോട്ടയം മെഡിക്കൽ കോളേജ് 1 കോടി, ആലപ്പുഴ മെഡിക്കൽ കോളേജ് 77.89 ലക്ഷം, തൃശൂർ മെഡിക്കൽ കോളേജ് 1 കോടി, കോഴിക്കോട് മെഡിക്കൽ കോളേജ് 71.94 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അത്യാഹിത വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിറ്റിക്കൽ കെയർ യൂണിറ്റുകൾ ശക്തമാക്കുന്നത്. നിലവിൽ ക്രിറ്റിക്കൽ കെയർ യൂണിറ്റുകളുള്ള മെഡിക്കൽ കോളേജുകളിൽ അവ ശക്തിപ്പെടുത്തുകയും ഇല്ലാത്ത മെഡിക്കൽ കോളേജുകളിൽ അവ സജ്ജമാക്കുകയാണ് ലക്ഷ്യം.

മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൈലറ്റടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക ടീമിനെ നിയോഗിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് സമയ ബന്ധിതമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2 ചെസ്റ്റ് വൈബ്രേറ്റർ, ഹാൻഡ് ഹെൽഡ് എക്കോ മെഷീൻ, ട്രാൻസ്‌പോർട്ട് വെന്റിലേറ്റർ, 30 സിറിഞ്ച് പമ്പ്, ട്രാൻസ്‌പോർട്ട് മോണിറ്റർ, 2 പേഷ്യന്റ് വാമർ, ഹാൻഡ് ഹെൽഡ് ഡോപ്ലർ മെഷീൻ, 2 ഇലക്ട്രിക്കൽ പേഷ്യന്റ് ലിഫ്റ്റ്, പോർട്ടബിൾ ട്രാൻസ് ക്രേന്യൽ ഡോപ്ലർ, യുഎസ്ജി മെഷീൻ തുടങ്ങിയ അത്യാധുനിക മെഷീനുകൾ വാങ്ങാൻ തുക അനുവദിച്ചിട്ടുണ്ട്.

കോട്ടയം മെഡിക്കൽ കോളേജിൽ എക്‌മോ, 2 ഫ്‌ളക്‌സിബിൾ വീഡിയോ ബ്രോങ്കോസ്‌കോപ്പ്, 8 ചാനൽ ഇഇജി, ഹൈ എൻഡ് പേഷ്യന്റ് മോണിറ്റർ, ആലപ്പുഴ മെഡിക്കൽ കോളേജിൽ 2 വെന്റിലേറ്റർ, 1 ഐസിയു വെന്റിലേറ്റർ, വീഡിയോ ലാരിന്‌ഗോസ്‌കോപ്പ്, എബിജി അനലൈസർ, എക്‌സ്‌റേ വ്യൂവിങ് ലോബി, പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ വിത്ത് കളർ ഡോപ്ലർ, തൃശൂർ മെഡിക്കൽ കോളേജിൽ ട്രോമ ആന്റ് ക്രിറ്റിക്കൽ കെയറിനായി എംആർഐ-സിടി കൺസോൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ സിആർആർടി മെഷീൻ, പോർട്ടബിൾ ആർഒ പ്ലാന്റ്, പോർട്ടബിൾ ഡയാലിസിസ് മെഷീൻ, മൾട്ടിപാര മോണിറ്റർ, വീഡിയോ ലാരിന്‌ഗോസ്‌കോപ്പ്, യുഎസ്ജി മെഷീൻ വിത്ത് എക്കോ പ്രോബ് എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (42 minutes ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (1 hour ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (1 hour ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (1 hour ago)

RUSSIA എൽപിജി വില കൂട്ടില്ല  (1 hour ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (2 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (2 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (2 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (2 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (2 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (2 hours ago)

പ്രചാരണം തുടങ്ങി സി പി എം  (2 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (2 hours ago)

ഇന്ത്യൻ പൗരന്മാരെ വിവിധ വിമാനങ്ങളിൽ നാട്ടിലെത്തിച്ചു....  (4 hours ago)

Malayali Vartha Recommends