ശാലുവിനും ജോപ്പനും ജയില്‍ മോചനം, കൂക്കിവിളികളോടെ ജനങ്ങള്‍ എതിരേറ്റു, കനത്ത പോലീസ് അകമ്പടിയോടെ ജോപ്പന് വീട്ടിലേക്ക് പോയി
സോളാര്‍ കേസില്‍ ജാമ്യം ലഭിച്ച ശാലുമേനോനും ടെന്നി ജോപ്പനും ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശാലു അട്ടക്കുളങ്ങര ജയിലില്‍ നിന്നും ജോപ്പന് പത്തനംതിട്ട ജയിലില്‍ നിന്നുമാണ് പുറത്തിറങ്ങിയത്. ഇന്നലെ തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത് ഇന്നാണ്.
50 നാളത്തെ ജയില്‍വാസത്തിന് ശേഷമാണ് ശാലുവിന്റെ മോചനം. മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് ശാലു പ്രതികരിച്ചു.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം. രാജ്യം വിട്ട് പോകാതിരിക്കാനുള്ള ജാമ്യവ്യവസ്ഥ അനുസരിച്ച് ശാലുമേനോന് തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പാസ്പ്പോര്‍ട്ട് സമര്‍പ്പിച്ചു. ശാലു ചങ്ങനാശേരിയിലേക്ക് പോകാനാണ് സാധ്യതയെന്ന് ശാലുവിന്റെ അഭിഭാഷകന് അറിയിച്ചു.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ ടെന്നി ജോപ്പന് കൊട്ടാരക്കരയിലുള്ള വീട്ടിലേക്ക് പോയി. രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ടെന്നി ജോപ്പന് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശാലുവിനേയും ജോപ്പനേയും കൂക്കിവിളികളോടെയാണ് ജയിലുകള്‍ക്ക് പുറത്തു തടിച്ചുകൂടിയ ജനങ്ങള്‍ എതിരേറ്റത്.
https://www.facebook.com/Malayalivartha