കോണ്‍ഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും...
കോണ്‍ഗ്രസിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. വന്‍ സാമ്പത്തിക ബാധ്യത വരുന്ന ഈ പദ്ധതികള്‍ അധികം പരിക്കില്ലാതെ നടപ്പാക്കുന്നതുസംബന്ധിച്ച് ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടായിരുന്നു.
എന്നാല്‍, അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. ഇതിനാല്‍ ഇന്നലെ നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച പ്രായോഗിക മാതൃക തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും വകുപ്പ് തലവന്മാര്ക്കും സമയം നല്‍കുകയാണ് ഇതിലൂടെ ചെയ്തത്.
വാഗ്ദാനങ്ങള്‍ നടപ്പാക്കുമ്പോള്‍ വരുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരമാവധി കുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാമ്പത്തിക ചെലവ് സംബന്ധിച്ചും മറ്റുമുള്ള വിശദ വിവരങ്ങള്‍ വകുപ്പ് തലവന്മാര് നല്‍കിയിട്ടുണ്ടെന്നും വെള്ളിയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരില്‍നിന്ന് കിട്ടിയ നിര്‍ദേശങ്ങളും കൂടി ചേര്‍ത്ത് നടപടികളില്‍ പുനഃക്രമീകരണം വരുത്താന്‍ നിര്‍ദേശം നല്‍കിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പറഞ്ഞു.
വാഗ്ദാനങ്ങള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു.
"
https://www.facebook.com/Malayalivartha