നേരിട്ട് വെല്ലുവിളിയുമായി കെ സുധാകരൻ...കണ്ണൂർ സെൻട്രൽ ജയിലിൽ നിങ്ങൾക്കൊരു ഇടമുണ്ടാകും...ആ സ്ഥാനം ഞങ്ങൾ കണ്ടുവച്ചിട്ടുണ്ട് എന്ന് പിണറായി വിജയൻ ഓർക്കുക; സാധാരണക്കാരന്റെ പണം കവർന്നെടുത്ത് മുഖ്യമന്ത്രിയായി വിലസുന്ന താങ്കൾക്കുമുണ്ട് ഒരു അവസാനം... കുറിച്ചു വച്ചോളൂ,....തീപ്പൊരി പ്രസംഗം...

കുറച്ചു ദിവസമായി ഇവിടെ രാഷ്ട്രീയ പോരാട്ടം നേതാക്കൾ തമ്മിൽ തുടങ്ങിയിട്ട്. ഇടത് പക്ഷത്തിനാണെകിൽ മൊത്തത്തിൽ ഇപ്പോൾ ക്ഷീണമാണ്, ഒരുപാട് കേസുകൾ ഇങ്ങനെ മീതയ്ക്ക് മീതെ വന്നു കൊണ്ട് ഇരിക്കണ്. പരസ്യമായുള്ള വെല്ലുവിളികൾക്കും ഇവിടെ ഒരു കുറവുമില്ല. ഒന്നിനും വ്യക്തമായി മറുപടി നൽകാതെ മുഖ്യനും ഒളിച്ചു കളി തുടരുകയാണ്. ഇപ്പോഴിതാ കെ സുധാകരനാണ് മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. തട്ടിപ്പുകേസില്‍ പ്രതിയാക്കാനാകുമെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. തന്നെ ദുര്‍ബലനാക്കാമെന്ന് പിണറായി വിചാരിച്ചെങ്കില്‍ സ്വപ്നം മാത്രമാണത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ അഴിമതിക്കേസുകളും അന്വേഷിക്കും. പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇടമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. മോന്‍സനെ വലിയവനാക്കിയത് സര്‍ക്കാരും ദേശാഭിമാനിയുമാണെന്നും സുധാകരൻ വിമര്‍ശിച്ചു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
കെ. സുധാകരന്റെ വാക്കുകൾ ഇപ്രകാരമാണ്.,‘ഞാൻ ദുർബലനല്ല. ദുർബലനാവുകയുമില്ല. ദുർബലനാക്കാനാകുമെന്ന് പിണറായി വിജയൻ വിചാരിക്കുന്നുണ്ടെങ്കിൽ സ്വപ്നം, കിനാവ് എന്നു മാത്രം ഞാൻ അദ്ദേഹത്തെ ഓർമിപ്പിക്കുകയാണ്. ഞാൻ ദുർബലനാകണമെങ്കിൽ എന്നോ ആകേണ്ടതായിരുന്നു.നിരവധി തവണ മരണത്തെ മുഖാമുഖം കണ്ട് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാനുള്ള ത്രാണിയും ശേഷിയും ആത്മധൈര്യവും കെ.സുധാകരന് ഉണ്ടെങ്കിൽ, ശിഷ്ട ജീവിതവും അതിന്റെ പലമടങ്ങ് കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ എനിക്കു മനക്കരുത്തുണ്ട് എന്ന് എന്റെ പ്രിയപ്പെട്ടവരെ ഞാൻ ഓർമിപ്പിക്കുന്നു.ഇമ്പാച്ചി കാട്ടിയൊന്നും എന്നെ പേടിപ്പിക്കാൻ പിണറായി വിജയൻ നോക്കേണ്ട. നിങ്ങൾക്ക് എന്നെ കേസിലെ പ്രതിയാക്കാം. പക്ഷേ ശിക്ഷിക്കാൻ സാധിക്കില്ല. കാരണം ശിക്ഷിക്കുന്നത് കോടതിയാണ്. അവിടെ ഇത്തിരി നീതിയും ന്യായവും ബാക്കിയുണ്ട്. ആ നീതിയും ന്യായവും നിലനിൽക്കുന്ന കാലം വരെ, ശിക്ഷിക്കപ്പെടേണ്ടുന്ന കുറ്റത്തിലേക്കൊന്നും കെ.സുധാകരൻ കടന്നുപോകില്ല എന്ന് പിണറായി വിജയനും പരിവാരങ്ങളും മനസ്സിലാക്കണം.എന്താണ് ഞാൻ ചെയ്ത കുറ്റം? എന്നെ നിങ്ങൾ ശിക്ഷിക്കാൻ തീരുമാനിച്ചിട്ട് കാലമെത്രയായി? എത്ര കള്ളക്കേസുകളിൽ നിങ്ങളെന്നെ പ്രതിയാക്കി?
ഇതേ നിങ്ങൾക്ക് അറിയാവൂ. ഇ.പി.ജയരാജന്റെ വധശ്രമക്കേസ് നിങ്ങൾക്ക് ഓർമയുണ്ടോ? എത്ര വർഷമായി? 18 വർഷമായി. ആ 18 വർഷം കഴിയുമ്പോഴും, ആ കേസിൽ എന്നെ പ്രതിയാക്കാനുള്ള ഹർജി ഇപ്പോഴും കോടതിയിലുണ്ട് എന്ന് ഓർമ വേണം നിങ്ങൾക്ക്. അതിലെ പ്രതികളെ ശിക്ഷിച്ചു. അവർ ജീവപര്യന്തം തടവു കഴിഞ്ഞ് പുറത്തിറങ്ങി. ഇപ്പോഴും കെ.സുധാകരനെ ആ കേസിൽ പ്രതിയാക്കാൻ ഇ.പി.ജയരാജനും സിപിഎമ്മും കോടതിവരാന്തയിൽ കിടക്കുമ്പോൾ,ആ മനസ്സിന്റെ കാഠിന്യമൊന്ന് നിങ്ങൾ മനസ്സിലാക്കണം. ഒരു കോടതിയും എന്നെ അതിൽ പ്രതിയാക്കിയില്ല. ഇനി ഒരു കോടതിയിൽ കൂടി ആ കേസ് വരാനുണ്ട്. അടുത്ത മാസം അതു പരിഗണിച്ചാലും എന്നെ പ്രതിയാക്കാനാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ കേസിൽ എനിക്ക് മനസ്സാ വാചാ കർമണാ പങ്കില്ല.ആ സംഭവത്തിനു ശേഷം എന്റെ ജീവിതം എന്തു മാത്രം ഭയാനകമായിരുന്നു എന്ന് എന്നെ അടുത്തറിയാവുന്നർക്ക് അറിയാം.
ആ കടൽ നീന്തിക്കടന്നവനാടോ ഞാൻ പിണറായി വിജയാ... എന്നെ കൈത്തോടു കാണിച്ചു ഭയപ്പെടുത്തേണ്ട.മോൻസൻ മാവുങ്കലിന്റെ പോക്സോ കേസിൽ എന്നെ ബന്ധിപ്പിക്കാൻ നോക്കി. സഖാവ് ഗോവിന്ദൻ മാഷ്, മാഷല്ല സഖാവ് ഗോവിന്ദൻ. അയാളെ ഞാൻ ഗോവിന്ദൻ മാഷ് എന്നാണ് വിളിച്ചിട്ടുള്ളത്. മാഷല്ല, പ്യൂണാകാൻ പോലുമുള്ള യോഗ്യത അയാൾക്കില്ലെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട് സാക്ഷാൽ ഗോവിന്ദൻ, എനിക്ക് പോക്സോ കേസിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതായി പറഞ്ഞു. പീഡനം നടക്കുമ്പോൾ സുധാകരൻ അതിന് അടുത്തുണ്ടായിരുന്നു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്നോടു സഹായം ചോദിച്ചു, ഞാൻ സഹായിച്ചില്ല എന്നൊക്കെയാണ് ഗോവിന്ദൻ പറയുന്നത്. ഗോവിന്ദൻ അവിടെപ്പോയി നിന്ന പോലെയാ. അവിടെ ഉണ്ടായിരുന്നോ എന്ന് എനിക്കറിയില്ല. ഒരു പാർട്ടിയുടെ സെക്രട്ടറിയല്ലേ? കുറച്ച് മാന്യതയും അന്തസ്സും വേണ്ടേ? നരേന്ദ്ര മോദിയേക്കാളും വലിയ മോദിയായിട്ടാണ് പിണറായി വിജയൻ ഇവിടെ നിൽക്കുന്നത്.
ഈ പോരാട്ടം ഞങ്ങൾ തുടരും. സിപിഎമ്മിനെ ഇല്ലാതാക്കാനുള്ള പോരാട്ടം. എല്ലാക്കാലത്തും ഭരിക്കൂലല്ലോ. അടുത്ത തിരഞ്ഞെടുപ്പ് വരട്ടെ. കാട്ടിത്തരാം. യുഡിഎഫ് അധികാരത്തിൽ വരും. പിണറായി വിജയൻ ഇറങ്ങിപോകും. കൽത്തുറുങ്ക് നിങ്ങളെ കാത്തിരിക്കുന്നു. പിണറായി വിജയനോടു ഞാൻ പറയുന്നു, നിങ്ങൾ കട്ടുമുടിച്ച എല്ലാ കേസുകളും യുഡിഎഫ് അധികാരത്തിൽ വന്നാൽ പൊക്കിയെടുത്ത് ഞങ്ങൾ തുറക്കും. അക്കാര്യത്തിൽ നിങ്ങൾക്ക് സംശയം വേണ്ട. കണ്ണൂർ സെൻട്രൽ ജയിലിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്. ആ സ്ഥാനം ഞങ്ങൾ കണ്ടുവച്ചിട്ടുണ്ട് എന്ന് പിണറായി വിജയൻ ഓർക്കുക. സാധാരണക്കാരന്റെ പണം കവർന്നെടുത്ത് മുഖ്യമന്ത്രിയായി വിലസുന്ന താങ്കൾക്കുമുണ്ട് ഒരു അവസാനം. കുറിച്ചു വച്ചോളൂ, ആ ദിനം വരാൻ പോകുന്നു. ഞങ്ങൾ ആ ദിവസത്തിലേക്കു നടന്നടുക്കുകയാണ് എന്നു മാത്രം ഓർമിപ്പിക്കുന്നു.’’ എന്നും പറഞ്ഞു കൊണ്ടാണ് വാക്കുകൾ അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha


























