മാനമുള്ളവര്‍ക്ക് ചേരാനുമാകില്ല, മാനമുള്ളവര്‍ക്ക് ചേര്‍ക്കാനുമാവില്ല ... ആകെ ചെളിപിടിച്ച് കരിമ്പന്‍ കയറിയിരിക്കുന്നു എസ്എഫഐ... സ്‌കൂളും കോളജും തുറന്നതോടെ പതിവുരീതിയിലുള്ള, കുട്ടികളെ പിടിത്തം നിറുത്തിവച്ചിരിക്കുകയാണ് എസ്എഫ്‌ഐ.....

മാനമുള്ളവര്‍ക്ക് ചേരാനുമാകില്ല, മാനമുള്ളവര്‍ക്ക് ചേര്‍ക്കാനുമാവില്ല എന്ന മട്ടില്‍ ആകെ ചെളിപിടിച്ച് കരിമ്പന്‍ കയറിയിരിക്കുന്നു എസ്എഫഐ. സ്‌കൂളും കോളജും തുറന്നതോടെ പതിവുരീതിയിലുള്ള കുട്ടികളെ പിടിത്തം നിറുത്തിവച്ചിരിക്കുകയാണ് എസ്എഫ്‌ഐ.സിപിഎമ്മിനെക്കാള്‍ അകവും പുറവും ചീഞ്ഞളിഞ്ഞ അവസ്ഥയിലായിരിക്കുന്ന മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന വിദ്യാര്‍ഥി സംഘടന.എന്തു പറഞ്ഞ് എസ്എഫ്‌ഐ നേതാക്കള്‍ക്ക് കാമ്പസുകളിലെ നവാഗതരെ വെള്ളക്കൊടിക്കു കീഴിലേക്ക് ആകര്‍ഷിക്കാനാകും. പത്രം തുറന്നാലും ടിവി തുറന്നാലും എസ്എഫ്‌ഐ നേതാക്കളുടെ തട്ടിപ്പുകഥകള്‍ മാത്രം. വ്യാജസര്‍ട്ടിഫിക്കറ്റിലും വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിലും മാര്‍ക്ക് തിരുത്തലിലും പെട്ട ആണും പെണ്ണുമായ സംസ്ഥാന നേതാക്കളൊക്കെ ഒളില്‍ കഴിയുന്നു.പിടിയിലായവര്‍ ജയിലില്‍ കഴിയുന്നു.
ഇന്നും എത്രപേര്‍ കൂടി ജയിലില്‍ പോകുമെന്ന് പറയാനും പറ്റാത്ത സ്ഥിതിയായിരിക്കുന്നു. എസ്എഫ്‌ഐയുടെ അടിത്തറയായ സിപിഎമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ക്കെതിരെ ആരോപണം അതിശക്തമായി തുടരുന്നു. ജയരാജന്‍മാരും ശിവന്‍കുട്ടിയും ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ക്കെതിരേ വേറെയും ആരോപണങ്ങള്‍.
നക്ഷത്രം പതിച്ച വെള്ളക്കൊടി പിടിച്ച് എസ്എഫ്‌ഐ, എസ്എഫ്‌ഐ എന്നു വിളിച്ചു നടന്ന കൂട്ടത്തെ ഇപ്പോള്‍ കാമ്പസുകളില്‍ കാണാനില്ല. കുട്ടിനേതാക്കളില്‍ ഏറെപ്പേരും ഒളിച്ചിരിക്കുകയോ ഒളിച്ചോടുകയോ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കാമ്പസുകളിലെ ആവേശ ചുവരെഴുത്തുകളൊക്കെ മാഞ്ഞുതുടങ്ങിയിരിക്കുന്നു. നവാഗതര്‍ക്ക് എസ്എഫ്‌ഐയിലേക്ക് സ്വാഗതം എന്ന ചുവരെഴുത്തും ബൊളിവീയന്‍ പോരാളി ചെഗ്വേരയുടെ തല പതിച്ച ബനിയനും കൊടിയുമൊന്നും കാണാനില്ല. ചെഗ്വേരയുടെ ചിത്രം പതിച്ച ബനിയനും എസ്എഫ്‌ഐയുടെ വെള്ളക്കൊടിയും പിടിച്ചു വഴിയേ നടക്കുന്നവനെ കള്ളനെപ്പോലെ ജനം നോക്കുന്ന കലികാലം വന്നതോടെ സഖാക്കള്‍ ആകെ മ്ലാനതയിലാണ്. പിരിവു നടത്താനുമാകുന്നില്ല, പിരിവ് കിട്ടാനുമില്ല എന്ന ഗതികേട് പ്രസ്ഥാനത്തെ ത്രസിച്ചിരിക്കുന്നു.
ചെഗ്വേര ജനിച്ചിരുന്നില്ലെങ്കില്‍ എസ്എഫഐ ഉണ്ടാകുമായിരുന്നോ എന്നു തോന്നിപ്പിക്കുമാറാണ് ബൊളിവിയാക്കാരന്റെ പടം നെഞ്ചിലും പുറത്തും മാത്രമല്ല കവിളിലും കൈയിലുമൊക്കെ പതിപ്പിച്ച് എസ്എഫ്‌ഐക്കാര്‍ ആയുസു പാഴാക്കിയിരുന്നത്. എന്തായാലും ഇക്കൊല്ലം ആളെപ്പിടിക്കാന്‍ പറ്റാത്ത വിധം നാറി കുളമായ കുട്ടിസഖാക്കള്‍ മഴ നനയാനോ ചുവരെഴുതാനോ മുദ്രാവാക്യം വിളിക്കാനോ മുന്നോട്ടുവരുന്നില്ല. ക്ാമ്പസ് വളപ്പിലെയും കാമ്പസിനുള്ളിലെയും എസ്എഫ്‌ഐയുടെ ഓഫീസുകളൊക്കെ പൂപ്പല്‍ കയറി പൂട്ടിക്കിടക്കുന്നു.എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞാല്‍ ചാകാനും കൊല്ലാനുമൊക്കെ തയാറായിരുന്ന അണികള്‍ക്ക് സ്വന്തം നേതാക്കള്‍ ചതിവന്‍മാരും തട്ടിപ്പുകാരുമാണെന്ന് ഇപ്പോള്‍ തിരിച്ചറിവായിരിക്കുന്നു. സിപിഎം പാര്‍ട്ടിതന്നെ തട്ടിപ്പുകാരുടെ കോട്ടയാണെന്ന തിരിച്ചറിവിലേക്ക് കുട്ടികള്‍ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. സിപിഎമ്മിലെ അണികളപ്പോലെ എസ്എഫ്‌ഐയില്‍ ചേരുന്നതോടെ ഈ പ്രസ്ഥാനത്തിന് അടിമത്തം പറയുന്ന ഒരു നിര കുട്ടികളാണ് മുന്‍പൊക്കെ കൊടിപിടിക്കാനുണ്ടായിരുന്നു.
എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി വരെ ആകത്തുപോയിരിക്കുന്നു. പ്രസ്ഥാനത്തിനുവേണ്ടി വീരോജിതം പൊരുതിയതിനോ പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷിത്വം അണിഞ്ഞതിനോ ഒന്നുമില്ല വ്യാജസര്‍ട്ടിഫിക്കറ്റില്‍ എംകോമിന് പ്രവേശനം നേടിയെന്നതിനാണ് അകത്തുപോയത്. തീരുന്നില്ല വീരസാഹികനായ സഖാവ് രണ്ടു ലക്ഷം രൂപ കോഴ കൊടുത്താണ് കലിംഗ സര്‍വകലാശാലയുടെ താമ്രപത്രവുമായി കേരള സര്‍വകലാശാലയില്‍ എംകോമിന് കയറിപ്പറ്റിയത്.ഇതിലും തീരുന്നില്ല എസ്എഫ്‌ഐയുടെ നാണം കെട്ടി കളികള്‍. കാട്ടാക്കട കോളജിലെ കൗണ്‍സിലര്‍ ആള്‍മാറാട്ടവും വല്ലാത്ത നാണക്കേടാണുണ്ടാക്കിയത്. ഇതേ തട്ടിപ്പുകാര്‍ വൈകാതെ കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലേക്കും പാര്‍ട്ടിവക പ്രവേശനം കരസ്ഥമാക്കി വച്ചിരിക്കുകയായിരുന്നുവെന്നതും മറ്റൊരു സംഭവം. ജോലി ചെയ്യാതെ പഴയ എസ്എഫ്‌ഐ നേതാവ് സഖാവ് വിദ്യച്ചേച്ചി ഉദ്യോഗസ്ഥയായതും പഠിക്കാതെ ജയിച്ചതും അവസാനം ഒളിവിലുന്നതും പിടിയിലായി ജയിലില്‍ പോയതുമൊക്കെയായ സംഭവങ്ങള്‍ അറിയാത്ത കുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ എസ്എഫ്‌ഐയുടെ കെണിയില്‍ വീഴുന്നത്.
കേവലം ഒരു ആര്‍ഷോയും വിദ്യയും മാത്രമല്ല എസ്എഫ്‌ഐയെന്നും അനേകായിരം നേതാക്കളും ലക്ഷം അണികളുമുള്ള പ്രസ്ഥാനമാണ് എസ്എഫ്‌ഐയെന്നും ഈ പ്രസ്ഥാനത്തിന്റെ കൊടി പിടിച്ചാല്‍ ചോര തനിയെ തിളയ്ക്കുമെന്നും പ്രത്യേക ധൈര്യം കിട്ടുമെന്നുമൊക്കെ ഇപ്പോഴും പറയുന്നവരുണ്ട്. തിരിച്ചു ചോദിക്കാന്‍ ഒരാള്‍ക്കും അധികാരമില്ലാത്തതുകൊണ്ട് ഇതൊക്കെ കേള്‍ക്കുന്ന ്അണികള്‍ ്അതെല്ലാം വെള്ളം ചേര്‍ക്കാതെ അങ്ങും വിഴുങ്ങും. അത്ര മാത്രം.
ബികോം പരീക്ഷ ജയിക്കാതെ എംകോമിനു ചേര്‍ന്നെന്ന ആക്ഷേപം നേരിടുന്ന കായംകുളം എംഎസ്എം കോളജ് വിദ്യാര്‍ഥിക്കായി ആര്‍ഷോ സാക്ഷ്യപ്പെടുത്തിയ കലിംഗ യൂണിവേഴ്‌സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ആ യൂണിവേഴ്‌സിറ്റിയും കേരള യൂണിവേഴ്‌സിറ്റിയും തള്ളിയതോടെ കേരള യൂണിവേഴ്‌സിറ്റിയില്‍ ഇക്കൊല്ലം കൊടിപൊക്കാനാകുന്നില്ല.നിഖില്‍ തോമസിനെയും വിദ്യയെയും പോലെ ഒട്ടേറെ സഖാക്കള്‍ വ്യാജരേഖയില്‍ പഠിച്ച വ്യാജബിരുദം നേടി ജോലി സ്വന്തമാക്കിയെന്ന തിരിച്ചറിവ് വിവരമുള്ളവര്‍ക്കൊക്കെ അറിയാം. കലിംഗയുടെ വ്യാജബിരുദം രണ്ടു ലക്ഷം രൂപയ്ക്ക് വിറ്റതും ഒരു പഴയകാല എസ്എഫ്‌ഐ നേതാവിയിരുന്നു എന്നത് അതിലേറെ രസകരം. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടത്തോടെ കാണാതായ അന്വേഷണം പാര്‍ട്ടി തലത്തില്‍ മുക്കിയതായാണ് സൂചന. നേരേ ചൊവ്വേ അന്വേഷണം വന്നാല്‍ ആ പഴിയും എസ്എഫ്‌ഐയുടെ തലയില്‍തന്നെ പതിക്കുമെന്ന എല്ലാവര്‍ക്കും അറിയാം.
https://www.facebook.com/Malayalivartha


























