ആ നിർണായക ഘട്ടം പിന്നിട്ട് ചന്ദ്രയാൻ 3; പ്രൊപ്രൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ മൊഡ്യൂൾ വേർപ്പെട്ടു; ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 153 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും ലാൻഡർ വേർപ്പെട്ടത്; സോഫ്റ്റ്ലാൻഡിഗിലേക്ക് കണ്ണും നട്ട് രാജ്യം

അങ്ങനെ നമ്മൾ കാത്തിരുന്ന ആ വിജയം കൂടി സംഭവിച്ചിരിക്കുകയാണ്. ഇന്ന് ഐഎസ്ആർഒ നെഞ്ചിടിപ്പോടെ കാത്തിരുന്ന ആ നിർണായ കടമ്പ കൂടെ നാം കടന്നിരിക്കുകയാണ്. ചന്ദ്രയാൻ 3 ആ കടമ്പയും വിജയകരമായിരിക്കുന്നു. പ്രൊപ്രഷൻ മോഡ്യൂളിൽ നിന്നും ലാൻഡർ വേർപ്പെട്ടിരിക്കുകയാണ് നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ ലാൻഡറും പ്രൊപ്പൽസും മൊഡ്യൂളും തമ്മിൽ വേർപ്പെട്ടിരിക്കുകയാണ്.
ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ഇത്രയും ദൂരം അതിനെ വഹിച്ച പ്രൊപ്പഷൻ മൊഡ്യൂൾ ഗുഡ് ബൈ പറഞ്ഞിരിക്കുകയാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 153 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും ലാൻഡർ വേർപ്പെട്ടത്. മൂന്ന് ഇന്ത്യൻ പേടകങ്ങൾ ഇപ്പോൾ ചന്ദ്രയാനെ വലം വച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
ചന്ദ്രയാൻ രണ്ട് നിലവിലുണ്ട്. ചന്ദ്രയാൻ മൂന്നിന്റെ പ്രൊപ്പഷൻ മൊഡ്യൂൾ ഉണ്ട്. ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ ഉണ്ട്. ഈ മൂന്ന് പേടകങ്ങൾ ചന്ദ്രനെ ഭ്രമണം ചെയ്തു കൊണ്ടിരിക്കുകയാണ് . ചന്ദ്രയാന് 3 ന് മുന്നിലെ ഏറ്റവും വലിയ കടമ്പ തന്നെയാണ് ഇന്നിപ്പോൾ വിജയകരമായി നമ്മൾ പൂർത്തീകരിച്ചിരിക്കുന്നത്.
തീർച്ചയായിട്ടും ഇനി സോഫ്റ്റ്ലാൻഡിംഗ് വളരെ വിജയകരമാകും എന്ന് പ്രതീക്ഷ തന്നെയാണ് നമ്മൾ ഓരോരുത്തരും കണ്ണ് നട്ട് കാത്തിരിക്കുന്നത്. . ആ ഒരു വേർപെടൽ എന്തായാലും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. ഇനി വരാൻ പോകുന്ന ഓരോ കടമ്പകളും വളരെ നിർണായ തന്നെയാണ്.
ഇനി ഏവരും ഉറ്റുനോക്കുന്ന സോഫ്റ്റ് ലാൻഡിങ് അടുത്ത ബുധനാഴ്ച വൈകിട്ട് നടക്കുംലാൻഡ്രർ മൊഡ്യൂൾ നെ ഇത്രയും കാലം വഹിച്ച പ്രൊപ്പൽഷൻ മോഡലിനോട് നന്ദി പറഞ്ഞിരിക്കുകയാണ്. യാത്രയ്ക്ക് നന്ദി, സുഹൃത്തേ! പ്രൊപ്പൽഷൻ മൊഡ്യൂളിൽ (PM) നിന്ന് LM വിജയകരമായി വേർപെട്ടു എന്നാണ് ISRO X ലൂടെ അറിയിച്ചത്
അതേസസമയം ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രനുചുറ്റും വൃത്താകൃതിയിലുള്ള അവസാനഘട്ട ഭ്രമണപഥം പൂർത്തിയാക്കിയതായി ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം റഷ്യയുടെ ലൂണ -25 ഉം അടുത്തയാഴ്ച സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുകയാണ്. ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തിലേക്ക് ആര് ആദ്യം എത്തുമെന്ന കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത് നടക്കുക.
https://www.facebook.com/Malayalivartha


























