മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ടതില്ല;പാര്‍ട്ടി സെക്രട്ടറിയ്ക്ക് വെളിവില്ലാണ്ടായോ,വീണയുടെ കാര്യത്തില്‍ പിന്നാരാണ് ഗോവിന്ദ വാ തുറക്കേണ്ടത്,റിയാസിനും ഒന്നും പറയാനില്ല,അച്ഛനേയും മകളേയും വെളുപ്പിച്ച് ഒരു വഴിയായ് ഗോവിന്ദന്‍

ഇങ്ങനെ വന്നിരുന്ന് താത്വികമായ് മണ്ടത്തരം പറയല്ലെ പാര്‍ട്ടി സെക്രട്ടറി. വീണയ്ക്ക് നേരെയുള്ള ആരോപണത്തില്‍ പിന്നെ അച്ഛന്‍ പിണറായിയും ഭര്‍ത്താവ് റിയാസും അല്ലാതെ ആരാണ് മറുപടി പറയേണ്ടത്. ഗോവിന്ദന്‍ മാഷിന്റെ പ്രസ്താവന കേട്ട് മലയാളികളുടെ കിളി പോയിരിക്കുകയാണ്. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടിപറയേണ്ട കാര്യമില്ലെന്ന് എം.വി. ഗോവിന്ദന്‍. വസ്തുതാപരമായി കാര്യങ്ങള്‍ കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വ്യക്തമാക്കപ്പെട്ട ഒരുകാര്യം വെറുതേ ആരോപിച്ച് വരികയാണ്. ഇതൊന്നും ഗൗരവമുള്ള പ്രശ്‌നമല്ല. പണ്ട് പായയില്‍ പണം പൊതിഞ്ഞുകൊണ്ടുപോയി എന്ന് പറഞ്ഞില്ലേ. ചെമ്പില്‍ സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയെന്നും പറഞ്ഞില്ലേ, അതുപോലെ തന്നെയാണിത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പ്രചാരണമായി വന്നാല്‍ അപ്പോള്‍ മറുപടി പറയാമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
എക്‌സാലോജിക്കിനും വീണാ വിജയനും നല്‍കിയ തുകയ്ക്ക് സേവനം കിട്ടിയിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന് സി.എം.ആര്‍.എല്‍ നല്‍കിയെന്ന മൊഴിയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍, അത് എം.വി. ഗോവിന്ദന്‍ തള്ളി. സേവനം കിട്ടിയിട്ടുണ്ടെന്നാണ് സി.എം.ആര്‍.എല്ലിന്റെ മൊഴിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. താങ്കള്‍ മുഖ്യമന്ത്രിയായിരുന്നെങ്കില്‍, മകള്‍ക്കെതിരായി ആരോപണമുയര്‍ന്നാല്‍ അതിലൊരു വ്യക്തത വരുത്തില്ലേയെന്ന ചോദ്യത്തിന് 'ഞാന്‍ മുഖ്യമന്ത്രിയാവുന്ന പ്രശ്‌നമില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ട് വല്ലാതെ വിഷമിക്കണ്ട', എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
'ഞാന്‍ മുഖ്യമന്ത്രിയാവുന്ന പ്രശ്‌നമില്ല. അതിനെക്കുറിച്ച് ആലോചിച്ചിട്ട് വല്ലാതെ വിഷമിക്കണ്ട. ക്ലാരിഫൈ ചെയ്യേണ്ട ഒരു പ്രശ്‌നവും ഇതിലില്ല. എന്ത് തോന്നിവാസവും വിളിച്ചുപറയുക, അതിനെല്ലാം ഞങ്ങള്‍ മറുപടി പറയുക... നിങ്ങള്‍ അജന്‍ഡ തീരുമാനിക്കുക, ആ അജന്‍ഡയ്ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്ക്... ഞങ്ങളില്ലതിന്... ബിനീഷ് കോടിയേരിയുടെ കാര്യത്തിലും കൃത്യമായ മറുപടി നല്‍കിയല്ലോ ഞങ്ങള്‍. മക്കളുടെ പേരിലുള്ളതൊന്നും പാര്‍ട്ടി അക്കൗണ്ടിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല. തുറന്നുവെച്ച പുസ്തകം പോലെയാണ് ഞങ്ങള്‍. ജനങ്ങള്‍ക്ക് സംശയമൊന്നുമില്ല. ജനങ്ങളുടെ സംശയം പറയണ്ട, നിങ്ങളുടെ സംശയം പറഞ്ഞാല്‍ മതി. ജനങ്ങളുടെ പേരും പറഞ്ഞുകൊണ്ട് നിങ്ങള്‍ കുറേ ചോദിക്കേണ്ട. നിങ്ങളുടെ ചോദ്യം എന്ന് പറഞ്ഞുചോദിച്ചാല്‍ മറുപടി പറയാം', എന്നും ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
വീണയ്ക്ക് നേരെ വരുന്ന ആരോപണങ്ങളില്‍ അവരുടെ കുടുംബത്തില്‍ നിന്ന് ആരും പ്രതികരിക്കില്ല പകരം പാര്‍ട്ടി അതങ്ങേറ്റെടുക്കും. പിന്നെ കിടന്ന് മെഴുകും. ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത് അതില്‍ മറുപടി പറയേണ്ടത് വീണയാണ്. എന്നാല്‍ ഒരക്ഷരം ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിവിലേജ് മകള്‍ ആവശ്യത്തിന് ഉപയോഗിക്കുന്നുണ്ട്. മകള്‍ക്ക് നേരെ വിവാദം മുറുകുമ്പോള്‍ മുഖ്യമന്ത്രിയ്ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്തം ഉണ്ട്. ഭാര്യയെ പറയുമ്പോള്‍ പ്രതകരിക്കാനുള്ള മാന്യത മന്ത്രി റിയാസ് കാണിക്കണം. എന്നാല്‍ അതിലൊന്നും ഇവര്‍ക്ക് മറുപടിയില്ല. പകരം എല്ലാം പാര്‍ട്ടി പറഞ്ഞിട്ടുണ്ടെന്ന പല്ലവി.
https://www.facebook.com/Malayalivartha


























