Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിശ്വാസിയല്ലാത്ത ജെയ്ക് എങ്ങനെ സഭയുടെ കുഞ്ഞാടാകും;സഖാവിനെ തള്ളിപ്പറഞ്ഞ് സഭ,തിരഞ്ഞെടുപ്പ് വന്നപ്പോള്‍ സഭ വേണം ഇതുവരെ എവിടെ ആയിരുന്നു,ജെയ്ക്കിനെതിരെ കലിപ്പിച്ച് അല്‍മായര്‍,സിപിഎമ്മിന് കിട്ടിയിരിക്കുന്നത് മുട്ടന്‍ പണി

17 AUGUST 2023 07:02 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

ജെയ്ക് സഭയുടെ കുഞ്ഞാടെന്ന ഭദ്രാസനാധിപന്റെ പ്രസ്താവനയില്‍ സഭയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നത. വിശ്വാസിയല്ലാത്ത ജെയ്ക് എങ്ങനെ സഭയുടെ കുഞ്ഞാടാകുമെന്ന് ഒരു കൂട്ടരുടെ ചോദ്യം. ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ ഇടങ്ങളില്‍ കോട്ടയം ഭദ്രാസനാധിപന്റെ പരാമര്‍ശത്തിനെതിരേയും ജെയ്കിന്റെ വിശ്വാസത്തെ ചോദ്യംചെയ്തും നിരവധി പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ജെയ്ക്കിന്റെ പേരില്‍ സഭയ്ക്കുള്ളിലെ പോര് സിപിഎമ്മിന് ഏണിയാകുന്നു. തിരഞ്ഞെടുപ്പിനെ ഇത് ബാധിക്കുമോയെന്ന ഭയമാണ് സിപിഎമ്മിന്. യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും സഭയുടെ മക്കളാണെന്ന പ്രസ്താവനയാണ് വിവാദമാവുന്നത്. ഇതിനെതിരെ വിമര്‍ശനവുമായി അല്‍മായര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.

കോട്ടയം ഭദ്രാസനാധിപന്റെ പരാമര്‍ശത്തിനെതിരെ സഭാ മുന്‍ വൈദിക ട്രസ്റ്റി ഫാ. എം.ഒ. ജോണ്‍ രംഗത്തെത്തി. ജെയ്ക്കിന് ഒരു പള്ളിയിലും അംഗത്വമില്ല. ജെയ്ക് വിശ്വാസിയല്ല. വിവാഹം പള്ളയില്‍വെച്ചായിരുന്നില്ല നടത്തിയത്. തിരുമേനിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഫാ. എം.ഒ. ജോണ്‍ സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ചു. ഭദ്രാസനാധിപന്റെ പ്രതികരണത്തിനെതിരേ ജെയ്കിന്റെ വിവാഹ ചടങ്ങുകളടക്കം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയരുന്നത്. 'കല്യാണത്തിന് പ്രധാന പരികര്‍മ്മി പിണറായി വിജയന്‍. നടന്നത് ഓഡിറ്റോറിയത്തില്‍ വെച്ച്. ഒരുഹാരം അങ്ങോട്ടിട്ടും മറ്റൊരു ഹാരം ഇങ്ങോട്ടിട്ടും. അന്നും മണര്‍കാട് പള്ളി ഉണ്ടായിരുന്നു. ജെയ്ക് യാക്കോബായക്കാരന്‍ ആയിരുന്നെങ്കില്‍, മണര്‍കാട് പള്ളി ഇടവകക്കാരന്‍ ആയിരുന്നെങ്കില്‍ എന്തുകൊണ്ട് പള്ളിയില്‍ വെച്ച് കല്യാണം നടത്തിയില്ല. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ജെയ്ക്കിന് സ്വന്തം ഇടവക മണര്‍കാട് ആണെന്നും യാക്കോബായ സഭ അംഗമാണെന്നുമൊക്കെയുള്ള ഓര്‍മ വരുന്നത്', എന്നായിരുന്നു വിമര്‍ശനങ്ങളിലൊന്ന്.

അല്‍മായരും യൂഹനോന്‍ മാര്‍ ദിയോസ്‌കോറസിനെതിരെ രംഗത്തെത്തി. തിരുമേനി പറഞ്ഞത് തെറ്റാണ്. സഭ വിട്ടുപോയ പുരോഹിതരേയും വിഭാഗങ്ങളേയും സഭയുടെ മക്കളെന്ന് പറയാനാകുമോയെന്നും അല്‍മായര്‍ ചോദ്യം ഉന്നയിച്ചു. 'ജെയ്ക് മലങ്കര സഭയിലെ അംഗമായിരുന്നു. പക്ഷേ ഇപ്പോള്‍ നിരീശ്വരവാദിയാണ്. അങ്ങനെയൊരു പ്രസ്ഥാനത്തിലെ ആളാണ്. അപ്പോള്‍ അവന്‍ സഭയിലെ അംഗമെന്ന് പറയുന്നത് തിരുമേനിക്ക് തെറ്റുപറ്റിപ്പോയതായിരിക്കും. തിരുമേനി ഇക്കാര്യത്തില്‍ അഭിപ്രായം പറയുകയേ വേണ്ടായിരുന്നു. രണ്ടുപേരും സഭയിലെ അംഗമാണെന്ന് പറഞ്ഞത് ശരിയല്ല. ഞങ്ങളുടെ സഭയില്‍ അഭിപ്രായം പറയുന്നതില്‍ കുഴപ്പമില്ലല്ലോ. തിരുമേനി പറയുന്നതും ചിലപ്പോള്‍ വിമര്‍ശിച്ചെന്നുവരും', ഫിലിപ്പോസ് വര്‍ഗീസ് പുതുപള്ളി പറഞ്ഞു.

ചാണ്ടി ഉമ്മന്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തെ ആളാണ്. ജെയ്ക് അപ്പുറത്തെ പക്ഷത്തെ ആളാണ്. ഞങ്ങളെ സംബന്ധിച്ച് ചാണ്ടിയും ജെയ്കും മലങ്കര സഭയുടെ അംഗങ്ങളാണ്. പ്രത്യയശാസ്ത്രപ്രകാരം ജെയ്ക് അംഗമാണോയെന്ന് അദ്ദേഹമാണ് പറയേണ്ടത്. വേറൊരു പ്രത്യയശാസ്ത്രത്തില്‍ പോകുന്നൊരാളാണ് അദ്ദേഹം. ഞങ്ങളെ സംബന്ധിച്ച് നോക്കുമ്പോള്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് എന്നുള്ളതല്ല, മലങ്കര സഭ എന്നൊന്നേയുള്ളൂ എന്ന് കോടതി പറഞ്ഞിരിക്കുമ്പോള്‍ അവര്‍ രണ്ടുപേരും ഞങ്ങളുടെ കുട്ടികളായിട്ടേ കാണാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പറ്റുകയുള്ളൂ', എന്നായിരുന്നു കോട്ടയം ഭദ്രാസനാധിപന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (6 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (6 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (6 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (6 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (6 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (7 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (7 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (7 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (7 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (11 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (11 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (11 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (14 hours ago)

Malayali Vartha Recommends