കുഴല്‍നാടനെ പൂട്ടാന്‍ നേരിട്ടിറങ്ങിയിരിക്കുന്നത് വീണ?;ക്ലിഫ് ഹൗസ് വഴിയാണ് തിരക്കഥയെന്ന് ആക്ഷേപം,കുഴല്‍നാടനെ വിടാതെ സിപിഎം,തിരിച്ച് മുട്ടന്‍ പണിവെച്ച് കുഴല്‍നാടന്‍,അടിച്ചും തിരിച്ചടിച്ചും പോര് മുറുകുന്നു

പൂട്ടാന്‍ നേരിട്ടിറങ്ങിയിരിക്കുന്നത് വീണയെന്ന് ആരോപണം. ഓര്‍ഡര്‍ ഇട്ടിരിക്കുന്നത് വീണയാണോ ഈ ചോദ്യം ശക്തമാകുന്നു. മാസപ്പടി വിഷയം സഭയില്‍ കുഴല്‍നാടന്‍ എടുത്തിട്ടലക്കി. മറുപടി പറയാനാകാതെ പിണറായി ഉരുകി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താനാകാതെ റിയാസും വലഞ്ഞു. ഒടുവില്‍ റിയാസും പിണറായിയും സംഭവം പാര്‍ട്ടിയുടെ തലയില്‍ കൊണ്ടിട്ടു. പാര്‍ട്ടി മറുപടി പറയുമെന്ന്. ഇപ്പോള്‍ കുഴല്‍നാടന്റെ വായടപ്പിക്കാന്‍ ചില നീക്കങ്ങള്‍. നിര്‍ദ്ദേശം പോകുന്നത് വീണയില്‍ നിന്നാണെന്നും കരക്കമ്പി ഉണ്ട്.
മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ മൂവാറ്റുപുഴ കടവൂരിലെ വീടിരിക്കുന്ന സ്ഥലം റവന്യൂ വകുപ്പ് വെള്ളിയാഴ്ച അളക്കും. വിജിലന്‍സ് നിര്‍ദേശപ്രകാരമാണ് നടപടി. താലൂക്ക് സര്‍വേയര്‍ ഭൂമി അളക്കാനുള്ള നോട്ടീസ് എം.എല്‍.എയ്ക്ക് നല്‍കി. കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും കള്ളപ്പണം വെളിപ്പിച്ചെന്നും ആരോപിച്ച് സിപിഎം രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭൂമി അളക്കാനുള്ള നടപടി. അനധികൃമായി ഭൂമി നികത്തിയാണ് ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് കാണിച്ച് നേരത്ത ഡി.വൈ.എഫ്.ഐ നേതാവ് പരാതി നല്‍കിയിരുന്നു. ഇതിലേ അന്വേഷണത്തിന്റെ ഭാഗമായാണ് ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമി ഉള്‍പ്പെടെ അളന്ന് വിവരങ്ങള്‍ ശേഖരിച്ചുനല്‍കണമെന്ന് റവന്യൂവകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവില 11 മണിയോടെ ഭൂമി അളക്കാന്‍ ഉദ്യോഗസ്ഥരെത്തും.
അതിനിടെ മാത്യു കുഴല്‍നാടനെതിരേ കൂടുതല്‍ ആരോപണവുമായി സിപിഎം എറണാകളും ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ രംഗത്തെത്തി. ചിന്നക്കനാലിലെ റിസോട്ടും ഭൂമിയും ഏകദേശം ഏഴ് കോടി രൂപ വിലവരുന്നതാണ്. എന്നാല്‍ മാത്യു തന്റെ 50 ശതമാനം വിഹിതം അനുസരിച്ചുള്ള സ്റ്റാബ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും മാത്രമാണ് അടച്ചിരിക്കുന്നതെന്നും ഇതിലൂടെ സംസ്ഥാനത്തിന് വലിയ നികുതി നഷ്ടം ഉണ്ടായെന്നും സിഎന്‍ മോഹനന്‍ ആരോപിച്ചു. വരുമാനത്തിന്റെ 30 ഇരട്ടിയോളം അധിക സ്വത്ത് മാത്യുവിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കുഴല്‍നാടനെതിരേയുള്ള പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൂവാറ്റുപുഴ എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























