തിരുമേനിയുടെ മുന്നിലൊന്ന് കുനിഞ്ഞു ജെയ്ക് എയറില്‍;പത്ത് വോട്ടിന് ഇങ്ങനെ നട്ടെല്ല് വളയ്ക്കല്ലെ ജെയ്‌ക്കെ,സഭ തന്നെ തള്ളിപ്പറഞ്ഞ് കഴിഞ്ഞു,നാനാഴിക്കൂടെയും അടികിട്ടി സിപിഎം,പുതുപ്പള്ളിയില്‍ കുറച്ചധികം വിയര്‍ക്കും

ജെയ്ക് എന്തിനാ കുനിഞ്ഞത്.....നിവരാന്‍ വേണ്ടി കുനിഞ്ഞതാ...അപ്പോഴേക്ക് പിതാവ് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു....അല്ലാതെ ഇത് നമ്മുടെ വിശ്വാസമൊന്നും അല്ല...എല്ലാം ഒരുതരം മിത്താണ്.....എകെജി സെന്റര്‍ വക അടുത്ത ക്യാപ്‌സൂള്‍ ഇതായിരിക്കും. സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു ചിത്രവും അതിന് വരുന്ന ട്രോളുകളും സിപിഎമ്മിനെ എയറിലാക്കിയിരിക്കുന്നത്. വിശ്വാസം അത് മിത്താണ് നമുക്ക് തിരഞ്ഞെടുപ്പ് അടുക്കുന്നത് വരെ...തിരഞ്ഞെടുപ്പിന് കൊടിയേറിക്കഴിഞ്ഞാല്‍ പിന്നെ വിശ്വാസം അതല്ലെ എല്ലാം. ആ പരിപ്പ് ഇവിടെ വേകൂല്ല ഏതേലും ഒന്നില്‍ ഉറച്ച് നില്‍ക്കുക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വന്നതോടെ അരമനകളിലേക്കും സമുദായ സംഘടനകളുടെ തിണ്ണനിരങ്ങാനും ഇറങ്ങിയിരിക്കുകയാണ് ജെയ്ക് കൂട്ടിന് സിപിഎം. തിരഞ്ഞെടുപ്പല്ലേ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊയ്ക്കൂടെ. കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍ പോകുന്നുണ്ടല്ലോ അതിനെ ട്രോളുന്നില്ലല്ലോ എന്ന് സിപിഎം വാദം.
ഈ വാദത്തിന്റെ മുനയൊടിക്കുന്ന ചില കാര്യങ്ങള്‍ അങ്ങോട്ട് പറയട്ടെ സഖാക്കളെ. വിശ്വാസമെന്ന് കേട്ടാല്‍ കൊടി പിടിക്കുന്നത് നിങ്ങള്‍ വിശ്വാസമല്ല ശാസ്ത്രമാണ് വലുതെന്ന് പറയുന്നതും നിങ്ങള്‍ എന്‍എസ്എസിനോട് പോരെടുത്തത് നിങ്ങള്‍ ക്രിസ്ത്യന്‍ സഭകളോടും പുരോഹിതരോടും ഇടഞ്ഞതും നിങ്ങള്‍. അതേ നിങ്ങള്‍ തന്നെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു എന്ന പോലെ ഇവരുടെ തിണ്ണനിരങ്ങാന്‍ പോയിരിക്കുന്നത്. ജെയ്ക് പുരോഹിതന്റെ മുന്നില്‍ നട്ടെല്ലും വളച്ച് കുമ്പിട്ടൊരു നില്‍പ്പ്. ഈ ചിത്രം കണ്ടാല്‍ പിന്നെ ആരായാലും ട്രോളിപ്പോകില്ലേ. എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് ഇപ്പോള്‍ സിപിഎമ്മിനെ കുടഞ്ഞ് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. അത് നമുക്കൊന്ന് നോക്കാം.
സഖാവ് വി എസ്സ് അചുതാനന്ദന്‍ ഈ കാഴ്ചകള്‍ കാണുന്നില്ലല്ലോ
അപ്പന്‍ LDF കണ്‍വീനര്‍ ആയിരുന്നപ്പോള്‍
വീട്ടില്‍ കൃസ്ത്യന്‍ പുരോഹിതന്‍മാരും കന്യാസ്ത്രീമാരും വരുന്നതിനെ
എ.കെ.ജി സെന്റില്‍ ഇരുന്ന് ചോദ്യം ചെയ്തതാണ്
സഖാവ് വി.എസ്
അമ്മടെ ബന്ധുക്കളായിരുന്നു അവരില്‍ പലരും
അപ്പന്‍ അമ്മയെ വഴക്ക് പറയലായി
അതൊക്കെ അന്ന്
'ങ്ങാ അങ്ങിനെയും ഒരു കാലം ഉണ്ടായിരുന്നു വിജയാ '??
'നമ്മള്‍ക്ക് എന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത് HITLERമാധവന്‍ കുട്ടി '??
'എല്ലാത്തിനും ഒരു സമയം ഉണ്ട് വിജയാ '??
'ശരിയാ HITLER മാധവന്‍ കുട്ടി അന്ന്
പോഷകാഹാരം കിട്ടുന്നില്ലായിരുന്നല്ലോ '??
'അതാ പറഞ്ഞത്
വിജയാ എല്ലാത്തിനും ഒരു സമയം ഉണ്ടെന്ന് '????
Disclaimer
'വിജയന്‍ ' എന്നത് സിനിമ കഥാപാത്രത്തിന്റെ പേരാണ് ????
HITLER മാധവന്‍ കുട്ടിയും സിനിമ കഥാപാത്രം ആണ്????
കേരള രാജ്യത്തെ മറ്റൊരു വിജയനും ആയി ഈ വിജയന് ബന്ധമോ സാമ്യമോ
ഇല്ല
HITLER മാധവന്‍ കുട്ടിയും ആയും വേറെ ആര്‍ക്കും ബന്ധമോ സാമ്യമോ ഇല്ലാത്തതാണ്
പുതുപള്ളി പുണ്യാളാനാണേ
ലോകനാര്‍കാവിലമ്മ ആണേ
ഇത് സത്യം സത്യം സത്യം
ആര്‍കെങ്കിലും അങ്ങിനെ തോന്നിയാല്‍
എന്റെ പേരില്‍ കുറ്റം ഇല്ല 1 2 3
എന്നാലും സഖാക്കളെ??????
കുറച്ച് വോട്ടിന് വേണ്ടി
നിങ്ങള്‍ തന്നെ നിരന്തരം പരിഹസിക്കുന്ന
പുരോഹിതരുടെ മുന്നില്‍ പോയി ഇങ്ങിനെ വളഞ്ഞ് നില്‍ക്കേണ്ടി വന്നല്ലോ
ലാല്‍ സലാം ??????
https://www.facebook.com/Malayalivartha


























