സിപിഎമ്മിനെ വട്ടംകറക്കി മാത്യു കുഴല്‍നാടന്‍;സംവാദത്തിന് വരൂ ഞാന്‍ തയ്യാറാണ്,മാളത്തിലൊളിച്ച് നേതാക്കള്‍,ഉത്തരംമുട്ടി മുഖ്യമന്ത്രിയും റിയാസും,ഇടയില്‍ കിടന്ന് മെഴുകി കുളമാക്കി പാര്‍ട്ടി സെക്രട്ടറി,സീന്‍ വഷളാക്കി സ്വപ്ന

ഏന്ത് സംവാദത്തിനും തയ്യാര്‍ സിപിഎം തയ്യാറുണ്ടോ. സഖാക്കളുടെ വായടപ്പിക്കുന്ന മറുപടിയുമായ് വീണ്ടും മാത്യു കുഴല്‍നാടന്‍. തനിക്കെതിരായ ആരോപണങ്ങളില്‍ ആരോഗ്യപരമായ ഏതു സംവാദത്തിനും ചര്‍ച്ചയ്ക്കും തയ്യാറെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍. ഈ വിഷയത്തില്‍ 100 ശതമാനം സുതാര്യത വരണമെന്നാണ് ആഗ്രഹമെന്ന് കുഴല്‍നാടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയുമൊക്കെയായി ബന്ധപ്പെട്ട വിഷയമായതിനാല്‍, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎല്‍എയോ ഈ സംവാദത്തിന്റെ ഭാഗമാകണമെന്ന ആഗ്രഹവും കുഴല്‍നാടന്‍ പങ്കുവച്ചു. ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം മണിയുടെ പേരാണ് താന്‍ മുന്നോട്ടുവയ്ക്കുന്നതെന്നും കുഴല്‍നാടന്‍ വ്യക്തമാക്കി.
''എനിക്കെതിരെ സിപിഎം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ആരോഗ്യപരമായ ഏത് സംവാദവും ചര്‍ച്ചയും ഇനിയും ആകാം. 100% സുതാര്യത ഈ വിഷയത്തില്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ തൃപ്തി വരാത്ത പോലെ പല കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.' കുഴല്‍നാടന്‍ കുറിച്ചു.
''വിഷയം ഭൂപതിവ് ചട്ടവും നിയമവും ഇടുക്കി ജില്ലയും ഒക്കെയായി ബന്ധപ്പെട്ടതായതുകൊണ്ട് ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരു സിപിഎം നേതാവോ, എംഎല്‍എയോ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം പറയുന്ന കാര്യങ്ങളില്‍ സത്യസന്ധതയും, യാഥാര്‍ഥ്യവും, വ്യക്തതയും എന്താണ് എന്ന് ഒരുപക്ഷേ മാധ്യമപ്രവര്‍ത്തകരേക്കാള്‍ പറയാന്‍ കഴിയുന്നവരാണ് അവരില്‍ പലരും. ഈ കാര്യത്തില്‍ ഞാന്‍ മുന്നോട്ടുവയ്ക്കുന്ന പേര് ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായുള്ള എം.എം മണിയുടേതാണ്.' – കുഴല്‍നാടന്‍ വ്യക്തമാക്കി.
അതേസമയം, വരുമാനത്തിന്റെ 30 ഇരട്ടിയോളം സമ്പാദിച്ചു എന്നതുള്‍പ്പെടെ മാത്യു കുഴല്‍നാടനെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ വീണ്ടും രംഗത്തെത്തിയിരുന്നു. കുഴല്‍നാടന്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതും വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതും ഉചിതമായ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജിലന്‍സിനും ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയിട്ടുണ്ടെന്നും മോഹനന്‍ പറഞ്ഞു.
ഇതിനിടെ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ വെള്ളിയാഴ്ച റവന്യൂ വിഭാഗം സര്‍വേ നടത്തും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചു സിപിഎം രംഗത്തെത്തിയതിനു പിന്നാലെയാണു റീസര്‍വേ. കോതമംഗലം കടവൂര്‍ വില്ലേജിലെ ഭൂമിയാണ് അളന്നു പരിശോധിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് റീസര്‍വേ. വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണു സര്‍വേയ്ക്കു നോട്ടിസ് നല്‍കിയതെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ മാത്യു കുഴല്‍നാടനു നോട്ടിസ് നല്‍കി. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തേ തര്‍ക്കവും പ്രതിഷേധവുമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























