Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍തഥി ജെയക് സി തോമസിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തലക്കാലം കോണ്‍ഗ്രസിന് സൗകര്യമില്ലെന്ന അര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ തിരിച്ചടിച്ചത് സമീപകാലത്ത് കേരളം കാണാത്ത രാഷ്ട്രീയ നീക്കമായിരുന്നു. ഷെയ്ക്ക് തോമസിനോടല്ല തലതൊട്ടപ്പനായ എം.വി.ഗോവിന്ദനോട് പോലും സംവാദത്തിന് തയ്യാറല്ലെന്നും കോണ്‍ഗ്രസ് കേരള മുഖ്യമന്ത്രിയേയാണ് സംവാദത്തിന് ക്ഷണിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ്

17 AUGUST 2023 08:50 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍തഥി ജെയക് സി തോമസിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തലക്കാലം കോണ്‍ഗ്രസിന് സൗകര്യമില്ലെന്ന അര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ തിരിച്ചടിച്ചത് സമീപകാലത്ത് കേരളം കാണാത്ത രാഷ്ട്രീയ നീക്കമായിരുന്നു. ഷെയ്ക്ക് തോമസിനോടല്ല തലതൊട്ടപ്പനായ എം.വി.ഗോവിന്ദനോട് പോലും സംവാദത്തിന് തയ്യാറല്ലെന്നും കോണ്‍ഗ്രസ് കേരള മുഖ്യമന്ത്രിയേയാണ് സംവാദത്തിന് ക്ഷണിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് നിലപാച്. ജെയ്ക്കാകട്ടെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആദ്യം കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. എന്നാല്‍ ആറു പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫാണെന്ന വിവരം പുറത്തു വന്നതോടെ ഉമ്മന്‍ചാണ്ടിയെ വികസനവിരോധിയെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള വീരവാദങ്ങളും മുഴക്കി തുടങ്ങിയിരുന്നു.

അന്‍പത്തിമൂന്ന് വര്‍ഷത്തിന് ശേഷം ഉമ്മന്‍ചാണ്ടിയില്ലാത്ത ആദ്യതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ ശക്തമായാണ് കണ്ടെത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയിലേയ്ക്കിറങ്ങാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്ന ആവേശവും അതുതന്നെയാണ്. എന്നാല്‍ മൗനത്തില്‍ ഒളിച്ചിരിക്കുന്ന പിണറായി വിജയന്റെ മറുപടികള്‍ക്കായി കേരളം കാത്തിരിക്കുകയാണ്. സോളാര്‍ കേസും സരിതയും രംഗത്തിറങ്ങിയ തിരഞ്ഞെടുപ്പുകളിലെല്ലാം പിണറായി വിജയന് ആയിരം നാവുണ്ടായിരുന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഭരണത്തിനെതിരെ ആരോപണങ്ങളില്‍ മിണ്ടാട്ടം മുട്ടിയ മുഖ്യന്‍ മാധ്യമങ്ങളോടെങ്കിലും സംസാരിക്കാത്തത് ഭയം കൊണ്ടാണെന്ന് വിലയിരുത്തപ്പെടുന്നു. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ നിരവധിയുണ്ടാകുമെന്ന് അദ്ദേഹം ഭയപ്പെടുന്നതായും ആരോപണം ഉയരുന്നുണ്ട്.

അതിനുശേഷം , കെ.കരുണാകരന്റെ മകന്‍ കെ .മുരളീധരനെ പുതുപ്പള്ളിയില്‍ ഇറക്കാനും ജെയ്ക്ക് വെല്ലുവിളി നടത്തി. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് സിപിഎമ്മല്ല കോണ്‍ഗ്രസാണെന്ന വാദം ഇറപ്പിക്കാനായിരുന്നു പുറപ്പാട് . അതും കോണ്‍ഗ്രസ് കൈകൊണ്ടില്ല. കോണ്‍ഗ്രസിന്റെ അജണ്ട നിശ്ചയി്ക്കുന്നത് സിപിഎമ്മല്ലായെന്ന് വി.ഡി.സതീശന്‍ തിരിച്ചടിച്ചിട്ടും ജെയ്ക്ക് വായടച്ചില്ല. ഇപ്പോള്‍ പതിവ് ശൈലി തന്നെ ഇറക്കി സംഘപരിവാര്‍ ബന്ധത്തിന്റെ ആഴം തേടി പോവുകയാണ്. മണിപ്പുര്‍ വംശഹത്യയ്ക്ക് നേതൃത്വം നല്‍കിയ സംഘപരിവാറുമായി കോട്ടയം ജില്ലയില്‍ കൈകൊടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുന്‍പുള്ള  മിനി പരീക്ഷണമല്ലേയെന്ന് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ചോദ്യത്തിന് കോണ്‍ഗ്രസ് പുല്ലുവില പോലും നല്കിയില്ല. സംഘപരിവാര്‍ ബന്ധത്തോട് യുഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിച്ചോ? കെപിസിസി പ്രസിഡന്റ് പ്രതികരിച്ചോ? പ്രതിപക്ഷ നേതാവ് പ്രതികരിച്ചോയെന്നും ജെയ്ക് ചോദിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിമ്പോഴാണ് അദ്ദേഹം ഇങ്ങനെ ചോദിച്ചത്. വികസനം ചര്‍ച്ചചെയ്യുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോയെന്നും ജെയ്ക് സി.തോമസ് ചോദിച്ചു?

''ഇടതുപക്ഷം വികസനമാണ് മുന്നോട്ടുവയ്ക്കുന്നത്. അതിനാലാണ് വികസനത്തെ മുന്‍നിര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ഥിയെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചത്. പക്ഷെ ഇതിനോട് യുഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിച്ചിട്ടില്ല. യുഡിഎഫ് നേതൃത്വവും മറുപടി നല്‍കിയില്ല. പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയും വികസനം ചര്‍ച്ചചെയ്യാന്‍ തയാറാണ്. യുഡിഎഫ് ആവശ്യപ്പെടുന്ന എവിടെയും ചര്‍ച്ചയ്ക്കായി എത്താം. പുതുപ്പള്ളി 2021ല്‍ തന്നെ മാറാന്‍ വെമ്പി നില്‍ക്കുന്ന അര്‍ഥസമ്പൂര്‍ണമായ രാഷ്ട്രീയദിശാ മാറ്റത്തിന്റെ ചിഹ്നങ്ങളെ നമ്മുടെ നാടിന് സമ്മാനിച്ചതാണ്. ആ മാറ്റം പൂര്‍ണതയിലേക്കെത്തിക്കാന്‍ കുതിച്ചു നില്‍ക്കുന്ന പുതുപ്പള്ളിയേയാണ് 2023 ഉപതിരഞ്ഞെടുപ്പില്‍ കാണാനാകുക. ഈ ഉപതിരഞ്ഞെടുപ്പോടെ പുതുപ്പള്ളിയിലെ രാഷ്ട്രീയ ദിശാസൂചിക സമ്പൂര്‍ണമായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അഭിമാനമായി മാറും.''-ജെയ്ക് പറഞ്ഞു.

''ഇന്ത്യന്‍ മതനിരപേക്ഷതയെ ഒറ്റുകൊടുത്ത് ആര്‍എസ്എസുമായി കൂട്ടുകൂടാനാണ് കോണ്‍ഗ്രസ് നീക്കം. എന്തുകൊണ്ടാണിത്?. പുതുപ്പള്ളി മണ്ഡലത്തില്‍ ഇടതുപക്ഷ മുന്നണിയുടെ ബഹുജനവളര്‍ച്ചെയെക്കുറിച്ച് കണക്കുകള്‍ സംസാരിക്കും. സംഘപരിവാറിന്റെ വോട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എങ്ങോട്ട് പോയി? രാജ്യമാകെ സൂക്ഷ്മരാഷ്ട്രീയത്തെ ശ്രദ്ധിക്കുന്ന വേളയിലാണ് കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ബിജെപിയെ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത്. ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ പ്രതിനിധിയെന്ന നിലയിലും സ്ഥാനാര്‍ഥി എന്ന നിലയിലും യുഡിഎഫ് ഉയര്‍ത്തിയ ചെറുതും വലുതുമായ എതു ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി പുതുപ്പള്ളി മാറിയിട്ടുണ്ട്''-ജെയ്ക് ആത്മവിശ്വാസത്തോടെ പറഞ്ഞു. ജെയ്ക്കിന്റെ വലയില്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് വളരെ ശ്രദ്ധിച്ചാണ് ചുവടുകള്‍ വെയ്ക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ മരണം ഉയര്‍ത്തിയ വിടവില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം മാത്രമല്ല , ഭൂരിപക്ഷമാണ് കോണ്‍ഗ്രസിന്റെ വെല്ലുവിളി. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടന്നിട്ട് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ജയിലില്‍ നിന്നും പുറത്ത് വന്ന ശിവശങ്കര്‍ വീണ്ടും ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ പോയി. മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷനില്‍ ഗള്‍ഫില്‍ നിന്ന് വന്ന 20 കോടിയില്‍ ഒന്‍പതേകാല്‍ കോടി രൂപ കമ്മീഷന്‍ വാങ്ങിയത് അദ്ദേഹം അറിഞ്ഞില്ലേ? സമീപകാലത്ത് കേരളം കണ്ട കൊടിയ അഴിമതികളായ എ.ഐ കാമറ, കെ ഫോണ്‍ ഇടപാടുകളുടെ കേന്ദ്രബിന്ദുവും മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നുവെന്ന് വി.ഡി.സതീശന്‍ തിരിച്ചടിച്ചതോടെയാണ് വെല്ലുവിളികള്‍ അടങ്ങി തുടങ്ങിയത്.

കോവിഡ് മഹാമാരിക്കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെ കൊണ്ട് 1032 കേടി രൂപയുടെ പര്‍ച്ചേസ് നടത്തിയതിലും വ്യാപകമായ ക്രമക്കേട് നടന്നു.  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും മാസപ്പടി വിവാദത്തില്‍ ഉത്തരം പറയാന്‍ ഉത്തരവാദിത്തമുള്ള ആളാണ്. എന്നിട്ടും മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഒന്നും പറയില്ല. പാര്‍ട്ടി പറയുമെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ എം.വി ഗോവിന്ദന് എന്താണ് കാര്യം? മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട കമ്പനിയിലെ പാര്‍ട്ണറൊന്നുമല്ലല്ലോ എം.വി ഗോവിന്ദന്‍? മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രിക്കെതിരായ ആരോപണമാണ് വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ അവരെല്ലാം വന്ന് മറുപടി പറഞ്ഞിട്ടുണ്ട്. പക്ഷെ മുഖ്യമന്ത്രി മിണ്ടില്ല. ആറ് മാസത്തിലധികമായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട്. ആകാശവാണിയെ പോലെ മുഖ്യമന്ത്രിയോട് ഒന്നും ചോദിക്കാന്‍ പറ്റില്ല.  

ഭരണരംഗത്തെ കെടുകാര്യസ്ഥതയില്‍ ഏഴ് വര്‍ഷം കൊണ്ട് ഗുരുതരമായ ധനപ്രതിസന്ധിയാണ ഈ സര്‍ക്കാര്‍ സംസ്ഥാനത്തിനുണ്ടാക്കി വച്ചിരിക്കുന്നത്. ആറ് ഡി.എകളിലായി പതിനെണ്ണായിരം കോടിയാണ് ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്. പെന്‍ഷനുകളെല്ലാം മുടങ്ങി. ട്രഷറിയില്‍ നിന്നും 5 ലക്ഷത്തില്‍ കൂടുതലുള്ള ചെക്കുകളൊന്നും നല്‍കുന്നില്ല. എന്നിട്ടാണ് വികസനം ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത്. വികസന പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചു. പണം കൊടുത്താല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്ന അവസ്ഥയാണ്. പരീക്ഷ എഴുതാത്തവര്‍ പോലും പാസാകുന്നു. പി.എച്ചി.ഡി പോലും കോപ്പിയടിച്ചയാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗം പരിതാപകരമായ അവസ്ഥയിലാണ്. കേരളത്തെ ലഹരി മരുന്നിന്റെ കേന്ദ്രമാക്കി മാറ്റിയതാണോ വികസനം? അതാണോ ചര്‍ച്ച ചെയ്യേണ്ടതെന്നും വി.ഡി .സതീശന്‍ ചോദിക്കുന്നു.

പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ കേസെടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ സ്ഥിരം രീതി. കെ ഫോണിനും എ.ഐ കാമറയ്ക്കും എതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത്. മാസപ്പടി വിവാദത്തില്‍ ആരോപണം ഉന്നയിച്ചതിനാണ് മാത്യു കുഴല്‍നാടനെതിരെ കേസെടുക്കുന്നത്.സര്‍ക്കാരിനെതിരായ ഗുരുതര അഴിമതി ആരോപണങ്ങളിലും സര്‍ക്കാരിന്റെ വീഴ്ചകളിലും വിലക്കയറ്റത്തിലും നികുതി വര്‍ധനവിലുമൊക്കെ ജനങ്ങളോട് മറുപടി പറയണം. ഇതില്‍ നിന്നെല്ലാം വഴിതിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഒരു വികസനവും നടത്താതെയാണോ 53 വര്‍ഷവും ഉമ്മന്‍ ചാണ്ടി വിജയിച്ചത്. നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അദ്ദേഹം ബുക്ക്‌ലെറ്റുകള്‍ ഇറക്കി ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. അതൊക്കെ ജനങ്ങള്‍ക്കറിയാം. യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്നത് എല്‍.ഡി.എഫോ അവരുടെ സ്ഥാനാര്‍ത്ഥിയോ അല്ല. ഞങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ട ഞങ്ങള്‍ തീരുമാനിക്കും.

്. ഞങ്ങള്‍ കേരളത്തിലെ മുഖ്യമന്ത്രിയെയാണ് വെല്ലുവിളിക്കുന്നത്. ഞങ്ങളുമായി വാദപ്രതിവാദത്തിന് മുഖ്യമന്ത്രി തയാറുണ്ടോ? അതുമല്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ പത്ത് മിനിട്ടെങ്കിലും നല്‍കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? ഇത്രയും ഭയമുള്ള മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. അദ്ദേഹം പേടിച്ചോടുകയാണ്. നാമജപഘോഷയാത്രയ്ക്കെതിരെ കേസെടുത്തതിനെ തുടര്‍ന്ന് എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചു. അതീവ സുരക്ഷാ മേഖലയിലൂടെ നാമജപഘോഷയാത്ര നടത്തിയതിനാല്‍ കേസെടുത്തെ മതിയാകൂവെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ടാണ് കേസ് പിന്‍വലിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ശബരിമലയുമായും പൗരത്വ സമരവുമായും ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നിട്ടും ഒരു കേസ് പോലും പിന്‍വലിച്ചില്ല. ഈ കേസുകള്‍ കൂടി പിന്‍വലിക്കാന്‍ തയാറാകണമെന്നുമാണ് സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (6 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (6 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (6 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (6 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (6 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (7 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (7 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (7 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (7 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (11 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (11 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (11 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (11 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (14 hours ago)

Malayali Vartha Recommends