പുതുപ്പള്ളിയിൽ തോറ്റ് തൊപ്പിയിടുമെന്ന പേടി... കോടതിയിൽ കീഴടങ്ങി, പിറകെ ജെയ്ക്ക് തീർന്നു! സിപിഎമ്മിന് പേടി കൂടി...

കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകർത്ത കേസിലാണ് പ്രതിയായത് ജെയ്ക് സി. തോമസിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പിച്ചു. കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോടതിയില്‍ കീഴടങ്ങേണ്ടിയും വന്നു. കീഴടങ്ങിയത്. കായംകുളം കോടതിയിലാണ് ജെയ്ക് സി തോമസ് കീഴടങ്ങിയത്.
2016ൽ കോളേജ് മാനേജ്മെന്റിന്റെ പീഡനത്തിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സമരം. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ്. കോളേജ് മാനേജ്‌മെന്‍റിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തിലാണ് ജെയ്കിന്റെ നേതൃത്വത്തിലുളള സംഘം കോളേജ് അടിച്ച് തകർത്തത്.
കോളേജ് നൽകിയ പരാതിയിലാണ് അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റായിരുന്ന ജെയ്ക് സി. തോമസിനെതിരെ കേസ് എടുത്തത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിഷയം വീണ്ടും ചർച്ചയായത് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി.
കോടതിയിൽ കീഴടങ്ങിയ ശേഷം ജെയ്ക്ക് ജാമ്യമെടുത്തു. 2016ൽ കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു അക്രമം. അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജെയ്ക്കിനെ കോളജ് അടിച്ചു തകർത്ത കേസിൽ പ്രതിയാക്കിയിരുന്നു.
2021ൽ പുതുപ്പള്ളിയിൽ മൽസരിച്ചപ്പോൾ ജെയ്ക് അടക്കമുള്ള എസ്എഫ്ഐ നേതാക്കൾ കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതിനാൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇക്കാരണത്താലാണ് ജെയ്ക് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തത്.
https://www.facebook.com/Malayalivartha


























