കേരളം വെന്തുരുകും! അടുത്ത 2 മാസക്കാലം കടുത്ത വരൾച്ച; ജാഗ്രത... കേരളത്തെ വലച്ച് കാലാവസ്ഥ

അടുത്ത രണ്ട് മാസം കേരളത്തിൽ കാര്യമായി മഴ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ. 2016 ൽ ഉണ്ടായതിനെക്കാൾ വലിയ വരൾച്ച ഇത്തവണ സംസ്ഥാനത്ത് ഉണ്ടാവാനാണ് സാധ്യത. ജൂൺ മുതൽ കഴിഞ്ഞ ദിവസം വരെ സംസ്ഥാനത്ത് 44 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഈ മാസം കഴിയുന്നതോടെ കുറവ് 60 ശതമാനം ആകാനാണ് സാദ്ധ്യത. 155.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ടതിന് പകരം ഇന്നലെ വരെ ലഭിച്ചത് 87.7 സെന്റിമീറ്റർ മാത്രമാണ്.
മുൻവർഷങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഓഗസ്റ്റ് പകുതിയായിട്ടും ലഭിക്കേണ്ട മഴയുടെ പത്ത് ശതമാനം മാത്രമാണ് പെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ കാലാവര്‍ഷത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 44 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്.
ഓഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ 254.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 25.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. മഴ ലഭിച്ചില്ലെങ്കില്‍ ലോഡ്‌ഷെഡിങ് ഒഴിവാക്കാന്‍ കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരും. സെപ്‌തംബറിൽ സാധാരണ അധികം മഴ ലഭിക്കാറില്ല. ഇപ്രാവശ്യവും ഇതിന് മാറ്റാൻ വരാൻ സാദ്ധ്യതയുണ്ടാകില്ല.
മഴ ലഭിച്ചില്ലെങ്കിൽ ലോഡ്ഷെഡിങ് ഒഴിവാക്കാനായി കൂടിയ നിരക്കിൽ ബോർഡിന് വൈദ്യുതി വാങ്ങേണ്ട അവസ്ഥയുണ്ടാവും. അണക്കെട്ടുകളിൽ നിലവിൽ ശരാശരി 37% വെള്ളം മാത്രം ആണ് ഉള്ളത്. ജൂൺ - സെപ്റ്റംബർ മാസങ്ങളിലെ മഴയിലൂടെ ആണു സാധാരണ മേയ് വരെ ആവശ്യമായ വൈദ്യുതിക്ക് വെള്ളം ലഭിക്കുന്നത്.
2016നേക്കാൾ വലിയ വരൾച്ച സംസ്ഥാനം ഇത്തവണ നേരിട്ടേക്കാം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അണക്കെട്ടുകളില്‍ ജലനിരപ്പ് നിലവില്‍ ശരാശരി 37 ശതമാനമാണ്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ കാര്യമായ മഴ ലഭിച്ചേക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അങ്ങനെ പോയാല്‍ വരും മാസങ്ങളില്‍ കേരളത്തില്‍ വരള്‍ച്ച രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
ജൂൺ മുതൽ കഴിഞ്ഞ ദിവസം വരെ 44% കുറവാണ് ലഭിച്ചിരിക്കുന്ന മഴ. ഈ മാസം കഴിയുന്നതോടെ കുറവ് 60% ആകാനാണ് സാധ്യത. കഴിഞ്ഞ ദിവസം വരെ 155.6 സെന്റി മീറ്റർ മഴ ലഭിക്കേണ്ടതിന് പകരം ലഭിച്ചത് 87. 7 സെ മീ മാത്രം ആണ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ സാധാരണയായി 201.86 സെന്റിമീറ്റർ മഴയാണ് ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ഈ കാലയളവിൽ 173.6 സെന്റിമീറ്റർ മഴയാണ് ലഭിച്ചത്. ഇത്തവണ അത്രപോലും മഴ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഇങ്ങനെ പോയാൽ വരും മാസങ്ങളിൽ സംസ്ഥാനത്ത് വരൾച്ച രൂക്ഷമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം കാലാവസ്ഥാ വിദഗ്ദ്ധൻ കെ. രാജീവൻ മുന്നറിയിപ്പ് നൽകി.
മുൻ വർഷങ്ങളിൽ കാലവർഷക്കാലത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത് ഓഗസ്റ്റിലാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ മാസം പകുതി കഴിഞ്ഞിട്ടും ലഭിക്കേണ്ട മഴയുടെ 10 ശതമാനമാണ് പെയ്തത്. വരും ദിവസങ്ങളിൽ ബാക്കി 90 ശതമാനം ലഭിക്കാൻ ഇടയില്ല. സെപ്റ്റംബറിൽ സാധാരണ മഴ കുറവാണ് പെയ്യാറ്, ഇത്തവണയും മാറ്റം ഉണ്ടാവില്ല. പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട എൽ നിനോ, കാര്യമായ ന്യൂനമർദ്ദങ്ങൾ രൂപപ്പെടാത്തത്, തീരത്ത് കാലവർഷക്കാറ്റിന്റെ കുറവ് എന്നിവയാണ് മഴ കുറഞ്ഞതിന്റെ കാരണങ്ങളായി വിലയിരുത്തുന്നത്.
അതേസമയം, സെപ്തംബറിൽ കേരളത്തിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്‌ബീറ്റ് വെതർ പ്രവചിക്കുന്നത്. അതുപോലെയാണ് സംഭവിക്കാൻ സാധ്യത എന്ന് വേണം കരുതാൻ. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേയക്ക് മഴയ്ക്ക സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവില്‍ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താനാണ് സാധ്യത. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും.
ഇന്നു മുതല്‍ 20-ാം തീയ്യതി വരെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേസമയം കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha


























