ഉറങ്ങാതെ ശാസ്ത്രജ്ഞര്‍... ചന്ദ്രയാന്‍ 3 അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രതീക്ഷയേറുന്നു; വിജയകരമായി വേര്‍പെട്ട് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്ക്; വേഗം കുറയ്ക്കുന്ന പ്രക്രിയ ഇന്നു വൈകിട്ട് 4നു തുടങ്ങും; ഇനി നിര്‍ണായക ദിവസങ്ങള്‍

ഇന്ത്യയുടെ അഭിമാനമായി ചന്ദ്രയാന്‍ 3 മാറുകയാണ്. വിവിധ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതോടെ ഇനി ചന്ദ്രനില്‍ ഇറങ്ങുക എന്ന നിര്‍ണായ ഘട്ടത്തിലാണ് ചന്ദ്രയാന്‍. ചന്ദ്രയാന്‍ രണ്ടില്‍ സംഭവിച്ച പിഴവുകള്‍ ചന്ദ്രയാന്‍ 3 തിരുത്തുമെന്നാണ് വിശ്വാസം.
പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനെ ചാന്ദ്ര ലാന്‍ഡറില്‍ നിന്നു വിജയകരമായി വേര്‍പെടുത്തുന്ന നിര്‍ണായക ഘട്ടവും കഴിഞ്ഞിരിക്കുന്നു. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാന്‍ വേഗം കുറയ്ക്കുന്ന ഡീബൂസ്റ്റിങിനു തയാറെടുക്കുകയാണ് ചന്ദ്രയാന്‍ 3. ലാന്‍ഡറിനോടു ടാറ്റപറഞ്ഞു വേര്‍പിരിഞ്ഞ പ്രൊപല്‍ഷന്‍ മൊഡ്യൂള്‍ ഒരു റിലേ ഉപഗ്രഹമായി പ്രവര്‍ത്തിക്കുകയും ഭൂമിയെക്കുറിച്ചു പഠിക്കുകയും ചെയ്യും.
പ്രൊപ്പല്‍ഷന്‍ മെഡ്യൂളിനകത്തെ പേലോഡിന്റെ പേര് ഷേപ്പ് എന്നാണ്. ലാന്‍ഡറിനെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് അകത്തി വിട്ടു കഴിഞ്ഞാല്‍ ഭ്രമണപഥത്തില്‍ ഇതു ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കും. ഷേപ്പ് പേ ലോഡ് ഭൂമിയെ ദീര്‍ഘകാലം നിരീക്ഷിക്കും.
ജീവനുള്ള ഗ്രഹത്തെ ദൂരെ നിന്ന് നോക്കിയാല്‍ എങ്ങനെ ഇരിക്കും എന്ന വിവരങ്ങളുള്‍പ്പെടെ ലഭിക്കും. ഇന്നു വൈകുന്നേരം 4 മണിയോടെ ആയിരിക്കും പ്രവേഗം കുറയ്ക്കാനുള്ള ഡിബൂസ്റ്റിങ് ആരംഭിക്കുക. ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ഇതിന്റെ കൃത്യത ഉറപ്പുവരുത്തും. നിലവിലെ സാഹചര്യമനുസരിച്ചു 23നു പേടകം സോഫ്റ്റ് ലാന്‍ഡ് ചെയ്യും.പ്രൊപല്‍ഷന്‍ മൊഡ്യൂള്‍ വേര്‍പെട്ടതിനാല്‍ ഇനി വിക്രത്തിനു സ്വന്തം കരുത്തിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു.
ഇതിനായി ഓണ്‍ ബോര്‍ഡ് പ്രൊപല്‍ഷന്‍ സംവിധാനം ഉപയോഗിക്കേണ്ടിവരും. 4 ത്രസ്റ്റര്‍ എന്‍ജിനുകളില്‍ രണ്ടെണ്ണം ആയിരിക്കും ഒരേ സമയം പ്രവര്‍ത്തിക്കുക. 800 മീറ്ററോളം ഉയരത്തില്‍ എത്തുമ്പോള്‍ നിശ്ചലമായശഷം ചന്ദ്രനെ തൊടാനുള്ള യാത്ര സെക്കന്‍ഡില്‍ രണ്ടോ മൂന്നോ മീറ്ററെന്ന നിലയില്‍ ആരംഭിക്കും.
ലാന്‍ഡിങ് അല്ലെങ്കില്‍ റോവര്‍ ഇറങ്ങുന്നത് ലാന്‍ഡിങ് സൈറ്റിലെ സൂര്യപ്രകാശത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും.ലാന്‍ഡറിന്റെ കാലാവധി ഒരു ലൂണാര്‍ ഡേ ആയ 14 ദിവസമാണ്. ചന്ദ്രനില്‍ ഒരു ഭാഗത്ത് 14 ദിവസം മാത്രമേ സൂര്യന്റെ വെളിച്ചം ലഭിക്കൂ. ലാന്‍ഡറിന്റെ പ്രധാന ഊര്‍ജ സ്രോതസ് സോളര്‍ പാനലുകളാണ്.
14 ദിവസമേ സൂര്യനില്‍നിന്നുള്ള ഊര്‍ജം ലഭിക്കൂ. സൂര്യപ്രകാശമുള്ള 14 ദിവസം കഴിഞ്ഞാല്‍ ആവശ്യത്തിന് ഊര്‍ജം കിട്ടില്ല. സൂര്യപ്രകാശത്തിന്റെ ലഭ്യത തീരെയില്ലെങ്കില്‍ അടുത്ത ലൂണാര്‍ ദിനംവരെ കാത്തിരിക്കേണ്ടതുണ്ട്.1.4 ടണ്‍ ഭാരമാണ് ലാന്‍ഡറിന്. ചന്ദ്രന്റെ പ്രതലത്തില്‍ 5 മുതല്‍ 10 മീറ്റര്‍വരെ കനത്തില്‍ പൊടിയും പാറയും നിറഞ്ഞ ആവരണമുണ്ട്.
ലാന്‍ഡര്‍ ഇറങ്ങുമ്പോള്‍ പൊടി ഉയരും. ചന്ദ്രന്റെ ഗുരുത്വബലം ഭൂമിയെ അപേക്ഷിച്ച് ആറില്‍ ഒന്നാണ്. അതുകൊണ്ട് പൊടി അടങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. പൊടി അടങ്ങുന്നതുവരെ കാത്തിരിക്കണം. അതിനുശേഷം റാംപ് വഴി ഇറങ്ങുന്ന റോവറിനു ചന്ദ്രോപരിതലത്തിലെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പര്യവേക്ഷണം നടത്താന്‍ കഴിയും.
വിക്രം ലാന്‍ഡറും റോവറും ഉള്‍പ്പെടുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ഉപരിതലത്തോട് അടുപ്പിച്ചുനിര്‍ത്തുന്ന പ്രക്രിയ ഉടന്‍ തുടങ്ങും. താഴ്ന്ന ഭ്രമണപഥത്തിലെത്തിക്കാന്‍ ലാന്‍ഡറിന്റെ വേഗം കുറയ്ക്കുന്ന 'ഡിബൂസ്റ്റ്' പ്രക്രിയ ഇന്നു വൈകിട്ട് 4നു തുടങ്ങും. താഴ്ന്ന ഭ്രമണപഥത്തില്‍ പേടകത്തിന് ചന്ദ്രനോടുള്ള ഏറ്റവും കുറഞ്ഞ ദൂരം 30 കിലോമീറ്ററും കൂടിയ ദൂരം 100 കിലോമീറ്ററുമായിരിക്കും. തുടര്‍ന്ന് 23നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയില്‍ പേടകം സോഫ്റ്റ് ലാന്‍ഡ് (നിയന്ത്രിത ലാന്‍ഡിങ്) ചെയ്യുന്നത്.
വേഗം കുറയ്ക്കാന്‍ ചന്ദ്രയാന്‍ 3ല്‍ നാലു ത്രസ്റ്റര്‍ എന്‍ജിനുകളുണ്ട്. രണ്ടു ത്രസ്റ്ററുകള്‍ ഒരേസമയം പ്രവര്‍ത്തിച്ചു വേഗം കുറയ്ക്കും. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 800 മീറ്റര്‍ ഉയരത്തില്‍ ത്രസ്റ്ററുകളുടെ സഹായത്തോടെ അല്‍പനേരം അന്തരീക്ഷത്തില്‍ നിശ്ചലമായി നില്‍ക്കും. പിന്നീട് സെക്കന്‍ഡില്‍ 12 മീറ്റര്‍ വേഗത്തില്‍ താഴെയിറങ്ങും. കഴിഞ്ഞ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ ഇത്തവണ ലാന്‍ഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കും. 23നു വൈകിട്ട് 5.47നു ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും.
തുടര്‍ന്ന് വാതില്‍ തുറന്ന്, 6 ചക്രങ്ങളുള്ള റോവര്‍, റാംപ് വഴി ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാന്‍ റോവറിനു കഴിയും. ചന്ദ്രനിലെ മണ്ണിന്റെ (റിഗോലിത്ത്) സാംപിള്‍ ശേഖരിച്ച് പഠനം നടത്തുന്നത് റോവറാണ്. ഇതുള്‍പ്പെടെ വിവരങ്ങള്‍ ചന്ദ്രയാന്‍ 3ല്‍നിന്നു ബെംഗളൂരുവിലെ ഇസ്ട്രാക്ക് ഗ്രൗണ്ട് സ്റ്റേഷന്‍ ശേഖരിക്കും.
https://www.facebook.com/Malayalivartha


























