പഴയ കാര്യങ്ങള്‍ വീണ്ടും... പലതരം അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ വീണ്ടും അരിക്കൊമ്പന്‍; പുതിയ കൂട്ടുകാരോടൊപ്പം സസുഖം വാഴവേ വീണ്ടും തെറ്റിപ്പിരിഞ്ഞു: അരിക്കൊമ്പന്‍ ഒറ്റയാനായി വീണ്ടും സഞ്ചാരം തുടങ്ങി; ജനവാസ മേഖലയിലിറങ്ങുമോയെന്ന് ആശങ്ക

അരിക്കൊമ്പനെപ്പറ്റി ഒരു വിവരവും ഇല്ലാതായതോടെ അരിക്കൊമ്പന്‍ ചത്തോ, ആന മെലിഞ്ഞോ തുടങ്ങി നിരവധി വിമര്‍ശനമാണ് അടുത്തിടെ ആനപ്രേമികളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. അരിക്കൊമ്പന്റെ ആരോഗ്യവിവരം പുറത്തുവിടാത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അരിക്കൊമ്പന്റെ പുതിയ വിഡിയോ പുറത്തുവിട്ട് വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
കേരളത്തില്‍ ചിന്നക്കനാല്‍ മേഖലയില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് കാടു കടത്തിയ കാട്ടാന അരിക്കൊമ്പന്‍ വീണ്ടും ഒറ്റയാനായി എന്ന വാര്‍ത്തയാണ് അവസാനം വരുന്നത്. പുതുനാട്ടിലെ ആനക്കൂട്ടവുമായി സൗഹൃദം പുലര്‍ത്തിയ അരിക്കൊമ്പന്‍ പിന്നീട് സംഘവുമായി തെറ്റിപ്പിരിഞ്ഞു ഇപ്പോള്‍ ഒറ്റയ്ക്കാണു സഞ്ചാരം.
തിരുനെല്‍വേലി കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോഴും ഉള്ളത്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പാശാനംപെട്ടിക്കു സമീപത്തു നിന്ന് പിടികൂടിയ ശേഷം ജൂണ്‍ ആദ്യവാരമാണ് ആനയെ ഇവിടെ തുറന്നു വിട്ടത്. ആനയുടെ സഞ്ചാരദിശ റേഡിയോ കോളര്‍ സിഗ്‌നലിലൂടെ പെരിയാര്‍ കടുവ സങ്കേതത്തില്‍ ലഭിക്കുന്നുണ്ട്. കന്യാകുമാരി ഡിഎഫ്ഒ വഴി ആനയുടെ സഞ്ചാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള വനം വകുപ്പിനും ലഭിക്കുന്നുണ്ട്.
അരിക്കൊമ്പന്റെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്നും മുറിവുകള്‍ ഇല്ലെന്നും തമിഴ്‌നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. തുറന്നു വിട്ട ശേഷം നാലു തവണ ആനയുടെ ഫോട്ടോകളും വിഡിയോകളും തമിഴ്‌നാട് പുറത്തു വിട്ടിരുന്നു. ഇതിനു ശേഷം ചിത്രങ്ങള്‍ വിടാഞ്ഞത് അഭ്യൂഹങ്ങള്‍ക്കിടയാക്കി.
കമ്പത്തിനടുത്തു നിന്നു അരിക്കൊമ്പനെ പിടികൂടിയപ്പോള്‍ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പീഡിപ്പച്ചതായി പ്രൊട്ടക്ടേഴ്‌സ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് ആനിമല്‍ ലൈഫ് കണ്‍വീനര്‍ എം.കെ. സുരേഷ്‌കുമാര്‍ ആരോപിച്ചു. അപ്പര്‍കോതയാറിലെ മുത്തുക്കുഴി പ്രദേശത്ത് കാട്ടുതടങ്കലിലാണ് അരിക്കൊമ്പനെ പാര്‍പ്പിച്ചിരിക്കുന്നതെന്നും കണ്‍വീനര്‍ പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ ശരിയല്ലെന്നും, ആന ആരോഗ്യവാനായി അപ്പര്‍ കോതയാറില്‍ തന്നെയുണ്ടെന്നു തമിഴ്‌നാട് വനം വകുപ്പ് വിശദീകരിക്കുകയായിരുന്നു. സിഗ്‌നല്‍ പരിശോധിച്ച് ഇക്കാര്യം കേരള വനം വകുപ്പും സ്ഥിരീകരിച്ചു.
അതേസമയം അരിക്കൊമ്പന്റെ മോചനത്തിനായി മറ്റന്നാള്‍ രാവിലെ 9 ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പ്രൊട്ടക്ടേഴ്‌സ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് അനിമല്‍ ലൈവ് എന്ന സംഘടന. ചിന്നക്കനാലില്‍ ആന തിരിച്ചെത്താനാണിത്. 14 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജിയുടെ ഒപ്പു ശേഖരണത്തിനും അന്നു തുടക്കം കുറിക്കും. ആനയ്ക്ക് നീതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വന്യജീവി ബോര്‍ഡിന് നിവേദനം നല്‍കി. കേരള തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ ഉപദ്രവിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാനും സംഘടന തീരുമാനിച്ചു.
തമിഴ്‌നാട് വനംവകുപ്പ് കളക്കാട് മുണ്ടന്തുറൈ ഫീല്‍ഡ് ഡയറക്ടര്‍ കെഎംടിആര്‍ നേതൃത്വത്തില്‍ മെഡിക്കല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരാണ് അരിക്കൊമ്പനെ നിരീക്ഷിക്കുന്നത്. ആന പൂര്‍ണ ആരോഗ്യവാനും ഭക്ഷണവും വെള്ളവും സാധാരണ നിലയില്‍ കഴിക്കുന്നുണ്ടെന്നും പുതിയ ആവാസ വ്യവസ്ഥയുമായി ചേര്‍ന്നുവെന്നും വനംവകുപ്പ് വിലയിരുത്തി.
കുട്ടിക്കൊമ്പന്‍ എന്നായിരുന്നു 35 വയസുള്ള അരിക്കൊമ്പന്റെ ആദ്യ പേര്. ആനകളുടെ സ്ഥിരം ഭക്ഷണം ഉപേക്ഷിച്ച് അരി ഭക്ഷണമാക്കിയതോടെയാണ് നാട്ടുകാര്‍ ആനയ്ക്ക് അരിക്കൊമ്പന്‍ എന്നുപേരിട്ടത്. അരി എവിടെയുണ്ടോ അവിടെ അരിക്കൊമ്പനെ കാണാം. പന്നിയാര്‍, ആനയിറങ്കല്‍ എന്നിവിടങ്ങളിലെ റേഷന്‍കടകളാണ് കൊമ്പന്റെ ഇഷ്ടസ്ഥലം. പന്നിയാറിലെ ആന്റണി പി.എല്‍ നടത്തുന്ന റേഷന്‍കടയില്‍ മാത്രം പത്ത് തവണയാണ് അരിക്കൊമ്പന്‍ എത്തിയത്. 7 പേരെ കൊന്നിട്ടുണ്ടെന്നും 75ലേറെ കെട്ടിടങ്ങള്‍ തകര്‍ത്തതായുമാണ് വനംവകുപ്പിന്റെ കണക്കില്‍ പറയുന്നത്. എന്നാല്‍ അരിക്കൊമ്പന്‍ 12 പേരെ കൊല്ലുകയും 180ലേറെ കെട്ടിടങ്ങള്‍ തകര്‍ക്കുകയും ചെയ്‌തെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏക്കര്‍ കണക്കിന് കൃഷിസ്ഥലങ്ങളും നശിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























